ആപ്പിൾ വാച്ച് മൂന്നുകാര്യങ്ങൾ: വിജയിക്കാനും, പരാജയപ്പെടാനും

മറ്റ് സ്മാർട്ട് വാച്ചുകളെക്കാൾ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ആപ്പിൾ വാച്ച് പുറത്തിറക്കുന്നത്. ഇ മെയിൽ, ടെക്സ്റ്റിങ്, ഫോൺകോൾ എന്നിങ്ങനെ വരുന്ന സ്ഥിരം ഫീച്ചറുകൾക്ക് പുറമെ. ന്യൂസ് ഫ്ളാഷ്, ഹാർട്ട് ബീറ്റ് മോണിറ്റർ, കാറുകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള ഡിജിറ്റൽ എൻട്രി എന്നിവ സാധ്യമാക്കാൻ കഴിയും.
 | 
ആപ്പിൾ വാച്ച് മൂന്നുകാര്യങ്ങൾ: വിജയിക്കാനും, പരാജയപ്പെടാനും

വിജയസാദ്ധ്യതകൾ

1. മറ്റ് സ്മാർട്ട് വാച്ചുകളെക്കാൾ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ആപ്പിൾ വാച്ച് പുറത്തിറക്കുന്നത്. ഇ മെയിൽ, ടെക്സ്റ്റിങ്, ഫോൺകോൾ എന്നിങ്ങനെ വരുന്ന സ്ഥിരം ഫീച്ചറുകൾക്ക് പുറമെ. ന്യൂസ് ഫ്‌ളാഷ്, ഹാർട്ട് ബീറ്റ് മോണിറ്റർ, കാറുകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള ഡിജിറ്റൽ എൻട്രി എന്നിവ സാധ്യമാക്കാൻ കഴിയും.

2. മറ്റ് സ്മാർട്ട് വാച്ച് നിർമ്മാതാക്കളേക്കാൾ ആപ്പിൾ എന്ന ബ്രാന്റ് മൂല്യം.400 സ്റ്റോറുകളിലായി കസ്റ്റമർ സേവനം.

3. ആപ്പിളിനു മുമ്പും ഐ പോഡ്, സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് എന്നിവ ഉണ്ടായിരുന്നു പക്ഷേ അവയെല്ലാം പ്രശസ്തമായതും  വിപണി പിടിച്ചതും ആപ്പിൾ ബ്രാന്റിൽ ഇറക്കിയതിനു ശേഷമാണ്.
പരാജയപ്പെടാനുള്ള 3 സാദ്ധ്യതകൾ.

1.ആപ്പിൾ വാച്ചിന്റെ വിലയാണ് ഒന്നാമത്തെ ഘടകം, ഉപയോഗിക്കാൻ സ്മാർട്ട് ഫോൺ വേണം.വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾ വിപണി കീഴടക്കി കഴിഞ്ഞു.

2.ഉപഭോക്താകൾ പുതിയ കണ്ടുപിടിത്തത്തിൽ ആകൃഷ്ടരല്ല. സാംസങ്. സോണി,  എൽ.ജി. തുടങ്ങിയവർ ന്യൂസ് ഫ്‌ളാഷ്, ഹാർട്ട് ബീറ്റ് മോണിറ്റർ എന്നീ ഫീച്ചറുകൽ സ്മാർട്ട് വാച്ചിൽ അവതരിപ്പിച്ചതാണ്. പക്ഷേ അവയ്‌ക്കൊന്നും വിപണി കീഴടക്കാൻ കഴിഞ്ഞില്ല.  5 ദശലക്ഷം സ്മാർട്ട് വാച്ചുകളാണ് ലോകത്താകമാനം കഴിഞ്ഞ വർഷം വിറ്റത്.  അതേ സമയം 74.6 ദശലക്ഷം ഐ ഫോണുകൾ ആപ്പിൾ 3 മാസം കൊണ്ട് വിറ്റു.

3. വില വളരെ കൂടുതലാണ്. ഏകദേശം 19,000 രൂപയക്കു താഴെയാണ് സ്മാർട്ട് വാച്ചുകളുടെ വില.
പക്ഷേ ആപ്പിളിന്റെ കാര്യത്തിൽ വില ഏകദേശം 29,000തിനു അടുത്തു വരാനാണ് സാധ്യത.

ഐ ഫോൺ വിജയം കൈവരിച്ചത് സാവധാനത്തിലാണ്. അതുകൊണ്ട് ആപ്പിൾ സ്മാർട്ട് വാച്ചിന്റെ കാര്യത്തിൽ പ്രതീക്ഷ ഒട്ടും കൈവിടുന്നില്ല.
സ്റ്റീവ് ജോബ്‌സ് ഇല്ലാതെ ആപ്പിൾ പുറത്തിറക്കുന്ന ആദ്യത്തെ ഉൽപ്പന്നംകൂടിയാണ് ആപ്പിൾ വാച്ച്.