യു.സി ബ്രൗസറിനേക്കാൾ വേഗതയിൽ മുന്നിൽ ഒപേര മിനി

യു.സി ബ്രൗസറാണോ ഒപേര മിനിയാണോ വേഗതിയിൽ മുന്നിലെന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകാം. എന്നാൽ ഒപേരയാണ് മുന്നിലെന്നാണ് സിഗ്നിറ്റി ടെക്നോളജീസ് എന്ന സോഫ്റ്റ് വെയർ ടെസ്റ്റിംഗ് സർവീസസ് സ്ഥാപനം നടത്തിയ ഒരു താരതമ്യപഠനത്തിലൂടെ വെളിവായിരിക്കുന്നത്. ആൻഡ്രോയ്ഡിലുള്ള നാലോ അഞ്ചോ പ്രമുഖ വെബ്സൈറ്റുകൾ ലോഡിംഗ് ചെയ്യുമ്പോൾ ഒപേര, യു.സി ബ്രൗസർ 9.8 നേക്കാൾ മികച്ച പ്രകടനം നടത്തിയിരിക്കുന്നുവെന്നാണ് പ്രസ്തുത പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
 | 
യു.സി ബ്രൗസറിനേക്കാൾ വേഗതയിൽ മുന്നിൽ ഒപേര മിനി

യു.സി ബ്രൗസറാണോ ഒപേര മിനിയാണോ വേഗതിയിൽ മുന്നിലെന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകാം. എന്നാൽ ഒപേരയാണ് മുന്നിലെന്നാണ് സിഗ്‌നിറ്റി ടെക്‌നോളജീസ് എന്ന സോഫ്റ്റ് വെയർ ടെസ്റ്റിംഗ് സർവീസസ് സ്ഥാപനം നടത്തിയ ഒരു താരതമ്യപഠനത്തിലൂടെ വെളിവായിരിക്കുന്നത്. ആൻഡ്രോയ്ഡിലുള്ള നാലോ അഞ്ചോ പ്രമുഖ വെബ്‌സൈറ്റുകൾ ലോഡിംഗ് ചെയ്യുമ്പോൾ ഒപേര, യു.സി ബ്രൗസർ 9.8 നേക്കാൾ മികച്ച പ്രകടനം നടത്തിയിരിക്കുന്നുവെന്നാണ് പ്രസ്തുത പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഗൂഗിൾ, ഫേസ്ബുക്ക്, വിക്കിപീഡിയ, യാഹൂ തുടങ്ങിയവ വെബ്‌സൈറ്റുകൾ ഒപേര മിനിയിൽ ബ്രൗസ് ചെയ്യുമ്പോൾ യു.സി ബ്രൗസറിൽ സെർച്ച് ചെയ്യുന്നതിനേക്കാൾ വേഗത്തിൽ ലോഡ് ചെയ്യുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. 2ജി, 3ജി നെറ്റ് വർക്കുകൾ രണ്ടിലും ഒപേര തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. എന്നാൽ 2ജി നെറ്റ് വർക്കിൽ യൂട്യൂബ് ലോഡ് ചെയ്യുമ്പോൾ യു.സി ബ്രൗസർ 9.8 ഒപേരയേക്കാൾ വേഗത പ്രകടമാക്കിയെന്നും തെളിഞ്ഞിട്ടുണ്ട്. എങ്കിലും മൊത്തം പ്രകടനം വച്ച് വിലയിരുത്തുമ്പോൾ ഒപേരയാണ് മുന്നിലെന്ന് പ്രസ്തുത പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒപേര മിനിയിലൂടെ 3ജി നെറ്റ് വർക്കിൽ ഫേസ്ബുക്ക് സെർച്ച് ചെയ്യുമ്പോൾ അത് യു.സി ബ്രൗസറിൽ സെർച്ച് ചെയ്യുന്നതിനേക്കാൾ 34 ശതമാനം വേഗത പ്രകടമാക്കിയെന്നും 2ജി യിൽ സെർച്ച് ചെയ്യുമ്പോൾ 27 ശതമാനം വേഗത പ്രകടമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആൻഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിൽ പ്രവർത്തിക്കുന്ന സാംസംങ് ഗാലക്‌സി ഗ്രാൻഡ് 2 സ്മാർട്ട്‌ഫോണിലാണ് ഇതു സംബന്ധിച്ച ടെസ്റ്റുകൾ നടത്തിയത്. എയർടെല്ലിന്റെ 2ജി , 3ജി നെറ്റ് വർക്കുകളിൽ മേൽപ്പറഞ്ഞ വെബ്‌സൈറ്റുകൾ ഇരു ബ്രൗസറുകളിലുമായി 250 തവണ ഓപ്പൺ ചെയ്തിട്ടാണ് വേഗത അളന്നെടുത്തത്.