കത്തുന്ന സാംസങ് നോട്ട് 7നിലെ തീയണക്കാന്‍ കിച്ചണ്‍ ഗ്ലൗസ്! വീഡിയോ വൈറല്‍

സാംസങ് നോട്ട് 7 ഫോണുകള് കത്തുന്നതും പൊട്ടിത്തെറിക്കുന്നതും പതിവു സംഭവങ്ങളായി മാറിക്കഴിഞ്ഞു. ഫോണുകള് കത്തുന്നതിന്റെ വീഡിയോകള് സോഷ്യല് മീഡിയയിലൂടെ പുറത്തെത്താറുമുണ്ട്. കൊറിയയിലെ ഒരു റെസ്റ്റോറന്റിലെത്തിയയാളുടെ കയ്യിലുണ്ടായിരുന്ന നോട്ട് 7നാണ് പുതിയ വീഡിയോയിലെ താരം. മേശപ്പുറത്തിരുന്ന ഫോണില് ന്ിന്ന് പുകയുയരുകയും ഹോട്ടല് ജീവനക്കാരി അടുക്കളയില് ഉപയോഗിക്കുന്ന കയ്യുറ ഉപയോഗിച്ച് തീയണക്കുകയും ചെയ്യുന്നതാണ് വീഡിയോ.
 | 

കത്തുന്ന സാംസങ് നോട്ട് 7നിലെ തീയണക്കാന്‍ കിച്ചണ്‍ ഗ്ലൗസ്! വീഡിയോ വൈറല്‍

സിയോള്‍: സാംസങ് നോട്ട് 7 ഫോണുകള്‍ കത്തുന്നതും പൊട്ടിത്തെറിക്കുന്നതും പതിവു സംഭവങ്ങളായി മാറിക്കഴിഞ്ഞു. ഫോണുകള്‍ കത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്താറുമുണ്ട്. കൊറിയയിലെ ഒരു റെസ്റ്റോറന്റിലെത്തിയയാളുടെ കയ്യിലുണ്ടായിരുന്ന നോട്ട് 7നാണ് പുതിയ വീഡിയോയിലെ താരം. മേശപ്പുറത്തിരുന്ന ഫോണില്‍ നിന്ന് പുകയുയരുകയും ഹോട്ടല്‍ ജീവനക്കാരി അടുക്കളയില്‍ ഉപയോഗിക്കുന്ന കയ്യുറ ഉപയോഗിച്ച് തീയണക്കുകയും ചെയ്യുന്നതാണ് വീഡിയോ.

ബാറ്ററി തകരാര്‍ പരിഹരിച്ചെന്ന് സാംസങ് അവകാശവാദം ഉന്നയിച്ചെങ്കിലും നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് തുടര്‍ക്കഥയായതോടെ ഉദ്പാദനം തന്നെ നിര്‍ത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ബാറ്ററി തകരാര്‍ പരിഹരിച്ചുവെന്ന് കമ്പനി അവകാശപ്പെട്ട ഫോണ്‍ പൊട്ടിത്തെറിച്ചത് കഴിഞ്ഞയാഴ്ചയാണ്. അമേരിക്കന്‍ വിമാനത്തിനുള്ളില്‍ നടന്ന സഭവത്തേത്തുടര്‍ന്ന് വിമാനത്തിന്റെ സര്‍വീസ് തന്നെ റദ്ദാക്കേണ്ടി വന്നു.

വീഡിയോ കാണാം