വിപണി പിടിക്കാന്‍ പുതിയ തന്ത്രവുമായി ഷവോമി; റെഡ് മി ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

സാംസംഗിന്റെ 5 ജി ഫോണുകള് വിപണിയിലെത്തും മുന്പ് വിലക്കുറവ് തന്ത്രവുമായി ഷവോമി. റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലായ പുതിയ നോട്ട് 7 പ്രോ അവതരിപ്പിക്കുന്നതിനു മുന്നോടിയായിട്ടാണ് വിലകുറച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല് സാംസംഗിന്റെ ഏറ്റവും പുതിയ 5 ജി മോഡലുകള് ഇന്ത്യന് വിപണി കീഴടക്കുന്നതിന് മുമ്പായി റെഡ് മി സീരിസിലെ നോട്ട് 5 പ്രോ, വൈ 2, എം.ഐ എ 2 തുടങ്ങിയ ഫോണുകള് വിറ്റുതീര്ക്കാനാണ് ഷവോമിയുടെ ലക്ഷ്യമെന്നാണ് നിരീക്ഷകര് ചൂണ്ടിക്കാണിക്കുന്നത്.
 | 
വിപണി പിടിക്കാന്‍ പുതിയ തന്ത്രവുമായി ഷവോമി; റെഡ് മി ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

മുംബൈ: സാംസംഗിന്റെ 5 ജി ഫോണുകള്‍ വിപണിയിലെത്തും മുന്‍പ് വിലക്കുറവ് തന്ത്രവുമായി ഷവോമി. റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലായ പുതിയ നോട്ട് 7 പ്രോ അവതരിപ്പിക്കുന്നതിനു മുന്നോടിയായിട്ടാണ് വിലകുറച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സാംസംഗിന്റെ ഏറ്റവും പുതിയ 5 ജി മോഡലുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുന്നതിന് മുമ്പായി റെഡ് മി സീരിസിലെ നോട്ട് 5 പ്രോ, വൈ 2, എം.ഐ എ 2 തുടങ്ങിയ ഫോണുകള്‍ വിറ്റുതീര്‍ക്കാനാണ് ഷവോമിയുടെ ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പുകളിലും ഓഫ് ലൈന്‍ ഉപഭോക്താക്കള്‍ക്കും വിലക്കുറവില്‍ ഫോണുകള്‍ സ്വന്തമാക്കാന്‍ കമ്പനി സൗകര്യമൊരുക്കിയിട്ടുണ്ട്. 4 ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമുള്ള നോട്ട് 5 പ്രോ മോഡലിന് 10,999 രൂപയും 6 ജി.ബി റാമും 64 ജി.ബി സ്‌റ്റോറേജുമുള്ള മോഡലിന് 11,999 രൂപയുമായിരിക്കും വില. സാധാരണ വിലയേക്കാള്‍ 1500 മുതല്‍ 2000 രൂപ വരെ കിഴിവിലാണ് ഈ മോഡലുകള്‍ വില്‍ക്കുന്നത്.

വൈ 2 1000 രൂപ കിഴിവിലാവും ലഭ്യമാകുക. ഫോണിന്റെ 3 ജി.ബി റാം 32 ജി.ബി സ്‌റ്റോറേജ്, 4 ജി.ബി റാം 64 ജി.ബി സ്‌റ്റോറേജിന് യഥാക്രമം 7,999 രൂപയും 9,999 രൂപയുമായിരിക്കും വില. എം.ഐ എ2ന് 2000 രൂപയുടെ ഡിസ്‌കൗണ്ട് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണിന്റെ 4 ജി.ബി റാം മോഡലിന് 11,999 രൂപയും 6 ജി.ബി മോഡലിന് 14,999 രൂപയുമായിരിക്കും വില.