മാംസാഹാരം നിര്‍ത്തുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന അഞ്ച് മാറ്റങ്ങള്‍

ബ്രിട്ടണില് കഴിഞ്ഞ കൊല്ലം മൂന്നിലൊന്ന് പേര് മാംസാഹാരം കുറച്ചതായി ബ്രിട്ടീഷ് സോഷ്യല് ആറ്റിറ്റിയൂഡ്സിന്റെ സര്വേ. രാജ്യത്തെ 29 ശതമാനവും മാംസാഹാരം കുറച്ചതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ഒമ്പത് ശതമാനം പേര് മാംസം കുറയ്ക്കുകയോ പൂര്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വ്യക്തമാക്കി. മൂന്ന് ശതമാനം നേരത്തെ തന്നെ പൂര്ണമായും മാംസാഹാരികളാണ്.
 | 
മാംസാഹാരം നിര്‍ത്തുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന അഞ്ച് മാറ്റങ്ങള്‍

ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ കൊല്ലം മൂന്നിലൊന്ന് പേര്‍ മാംസാഹാരം കുറച്ചതായി ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സിന്റെ സര്‍വേ. രാജ്യത്തെ 29 ശതമാനവും മാംസാഹാരം കുറച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒമ്പത് ശതമാനം പേര്‍ മാംസം കുറയ്ക്കുകയോ പൂര്‍ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വ്യക്തമാക്കി. മൂന്ന് ശതമാനം നേരത്തെ തന്നെ പൂര്‍ണമായും മാംസാഹാരികളാണ്. ധാര്‍മികതയും ആരോഗ്യപരമായ ആശങ്കകളും ഒക്കെയാണ് ആളുകളെ മാംസാഹാരങ്ങളില്‍ നിന്ന് അകറ്റുന്നതെന്നാണ് സര്‍വേ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ മാംസാഹാരം നിര്‍ത്തലാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കാം.
മാംസാഹാരം ഉപേക്ഷിച്ച് പൂര്‍ണായും സസ്യാഹാരിയാകുമ്പോള്‍ നിങ്ങളുടെ ശരീരഭാരം ഗണ്യമായി കുറയുന്നുവെന്നാണ് അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തില്‍ കുറവ് വരുത്താതെയോ അമിതമായ വ്യായാമ മുറകളിലൂടെയോ അല്ല ഈ ഭാരം കുറച്ചതെന്നും അക്കാഡമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റിറ്റിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുളള ലേഖനം പറയുന്നു. സസ്യാഹാരം ശീലമാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനാകുമെന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നീല്‍ ബര്‍ണാര്‍ഡ് പറഞ്ഞു.

വയറ്റിലെ ബാക്ടീരയയ്ക്കും മാംസാഹാരം ഒഴിവാക്കുന്നത് മൂലം മാറ്റമുണ്ടാകുമെന്ന് സൂചന. നാം എന്ത് കഴിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ദഹനവ്യവസ്ഥയും ശരീരത്തിലെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്. സസ്യഹാരം കഴിക്കുന്നവരുടെ വയറ്റില്‍ ശരീരത്തിന് സംരക്ഷകരാകുന്ന ബാക്ടീരയകള്‍ മാത്രമാണ് ഉണ്ടാവുക.

മതിയായ അളവില്‍ സസ്യാഹാരം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുമെങ്കിലും ആവശ്യത്തിന് ഇരുമ്പും വിറ്റാമിന്‍ഡിയും വിറ്റാമിന്‍ബി12ഉം ലഭിക്കാന്‍ സാധ്യത കുറവാണെന്നും വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി കൂടുതല്‍ പയറുകളും പരിപ്പുകളും പഴങ്ങളും കടും വര്‍ണങ്ങളിലുളള പച്ചക്കറികളും ധ്യാന്യങ്ങളും കഴിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു. സോയ പോലുളളവയില്‍ നിന്ന് ധാരാളം വിറ്റാമിന്‍ ബി 12 ലഭിക്കും. മുട്ട, പാല്‍ തുടങ്ങിയവയില്‍ നിന്ന് വിറ്റാമിന്‍ഡിയും ആവശ്യത്തിന് ലഭിക്കും.

സംസ്‌കരിച്ച മാംസത്തില്‍ ധാരാളം കാഴ്‌സിനോജനുകള്‍ അടങ്ങിയിരിക്കുന്നതായി അടുത്തിടെ ലോകാരോഗ്യസംഘടന പുറത്ത് വിട്ട പഠനം പറയുന്നു. ചുവന്ന മാംസം അര്‍ബുദമുണ്ടാക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. 50 ഗ്രാം സംസ്‌കരിച്ച മാസം കഴിക്കുന്നതിലൂടെ വയറിലെ അര്‍ബുദത്തിന് പതിനെട്ട് ശതമാനം സാധ്യത കൂടുന്നതായാണ് ചിലര്‍ പറയുന്നത്. ഇതിന് പുറമെ ചുവന്ന മാംസം ഹൃദ്രോഗ സാധ്യതകളും ഉണ്ടാക്കുന്നുണ്ട്.