എണ്ണയടങ്ങിയ മീന്‍ കഴിക്കുന്നത് പ്രമേഹം മൂലമുള്ള അന്ധത തടയുമെന്ന് പഠനം

ആഴ്ചയില് രണ്ടു ദിവസം എണ്ണയടങ്ങിയ മീന് കഴിക്കുന്നത് ഡയബറ്റിക് റെറ്റിനോപ്പതി മൂലമുണ്ടാകുന്ന അന്ധതയ്ക്ക് പരിഹാരമാകുമെന്ന് പഠനം. ടൈപ്പ് 2 പ്രമേഹരോഗികളായ മധ്യവയസ്കരിലും പ്രായമായവരിലുമാണ് ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുവരുന്നത്. കൂടുതല് കാലം പ്രമേഹരോഗികളായി ഇരിക്കുന്നവര്ക്കാണ് ഇതുമൂലമുള്ള കാഴ്ച വൈകല്യം കാണപ്പെടുന്നത്.
 | 

എണ്ണയടങ്ങിയ മീന്‍ കഴിക്കുന്നത് പ്രമേഹം മൂലമുള്ള അന്ധത തടയുമെന്ന് പഠനം

ലണ്ടന്‍: ആഴ്ചയില്‍ രണ്ടു ദിവസം എണ്ണയടങ്ങിയ മീന്‍ കഴിക്കുന്നത് ഡയബറ്റിക് റെറ്റിനോപ്പതി മൂലമുണ്ടാകുന്ന അന്ധതയ്ക്ക് പരിഹാരമാകുമെന്ന് പഠനം. ടൈപ്പ് 2 പ്രമേഹരോഗികളായ മധ്യവയസ്‌കരിലും പ്രായമായവരിലുമാണ് ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുവരുന്നത്. കൂടുതല്‍ കാലം പ്രമേഹരോഗികളായി ഇരിക്കുന്നവര്‍ക്കാണ് ഇതുമൂലമുള്ള കാഴ്ച വൈകല്യം കാണപ്പെടുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉപയോഗിച്ചാണ് കണ്ണുകളിലെ റെറ്റിന നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഈ ഘടകം ഡയബറ്റിക് റെറ്റിനോപ്പതിയെ ചെറുക്കുന്നതായാണ് കണ്ടെത്തിയത്. ഒമേഗ ഫാറ്റി ആസിഡുകള്‍ ധാരാളമായുള്ള മത്സ്യം കഴിക്കുന്നത് ഇതിനു സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

2003 മുതല്‍ 2009 വരെയുള്ള കാലയളവില്‍ സ്‌പെയിനിലെ പ്രാഥമികാരോഗ്യ സേവന കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്. 3614 പ്രമേഹരോഗികളാണ് പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.