വെണ്ടക്ക കഴിക്കാം ആരോഗ്യം സംരക്ഷിക്കാം

വെണ്ടക്ക നമ്മുടെ സാമ്പാറിലെ സ്ഥിരം ഘടകമാണെങ്കിലും സാമ്പാറിലൊഴികെ അധികമാരും വെണ്ടക്ക കഴിക്കാൻ മെനക്കെടാറില്ല. എന്നാൽ വെണ്ടക്ക ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണിത്.
 | 

വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം , അയൺ, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ വെണ്ടക്കയിലുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ദഹനത്തെ ഉദ്ദീപിപ്പിക്കാനും വെണ്ടക്ക ഉത്തമമാണ്. വൈറ്റമിൻ എയോടൊപ്പം ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുള്ളതിനാൽ കാഴ്ചശക്തി കൂട്ടാനും ഇത് ഉത്തമമാണ്.

മുറിവുകളും ചുളിവുകളും പാടുകളും ഉണ്ടാകാതെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടക്കയ്ക്കു സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഇമ്മ്യൂൺ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

ശരീരത്തിലെ ഫഌയിഡ് ശരിയായ തോതിൽ നിലനിർത്താനാവശ്യമായ പൊട്ടാസ്യവും ഇതിൽ നിന്നു ലഭിക്കും. ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളുടെ പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകൾ കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതായി പറയുന്നുണ്ട്. കൂടാതെ ഫ്രൈ ചെയ്ത വെണ്ടയ്ക്കയിൽ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്.