നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? വിദഗദ്ധരുടെ നിര്‍ദേശങ്ങള്‍ വായിക്കാം

ശരീരഭാരം വര്ദ്ധിക്കുന്നതാണ് ഇക്കാലത്തെ ഏറ്റവും പ്രധാന ആരോഗ്യ പ്രശ്നങ്ങളില് ഒന്ന്. ലൈഫ് സ്റ്റൈല് രോഗങ്ങള്ക്ക് കാരണവും മറ്റൊന്നല്ല. മിക്ക രോഗങ്ങള്ക്കും ഡോക്ടര്മാര് നിര്ദേശിക്കുന്ന ആദ്യ പ്രതിവിധി ശരീരഭാരം കുറയ്ക്കുക എന്നതു തന്നെയാണ്. ഇതിനായി ഭക്ഷണശീലങ്ങളില് മാറ്റം വരുത്തേണ്ടതുണ്ട്. പക്ഷേ തെറ്റിദ്ധരിപ്പിക്കുന്ന പല നിര്ദേശങ്ങളും ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തില് പ്രചാരത്തിലുണ്ട്. ഇവ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാകുന്നതുമാണ്. ഇത്തരം അബദ്ധങ്ങളില് ചാടാതെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന് ആരോഗ്യമേഖയിലെ വിദഗ്ദ്ധര് നല്കുന്ന നിര്ദേശങ്ങള് പരിചയപ്പെടാം.
 | 

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? വിദഗദ്ധരുടെ നിര്‍ദേശങ്ങള്‍ വായിക്കാം

ശരീരഭാരം വര്‍ദ്ധിക്കുന്നതാണ് ഇക്കാലത്തെ ഏറ്റവും പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്ന്. ലൈഫ് സ്റ്റൈല്‍ രോഗങ്ങള്‍ക്ക് കാരണവും മറ്റൊന്നല്ല. മിക്ക രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആദ്യ പ്രതിവിധി ശരീരഭാരം കുറയ്ക്കുക എന്നതു തന്നെയാണ്. ഇതിനായി ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പക്ഷേ തെറ്റിദ്ധരിപ്പിക്കുന്ന പല നിര്‍ദേശങ്ങളും ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ പ്രചാരത്തിലുണ്ട്. ഇവ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാകുന്നതുമാണ്. ഇത്തരം അബദ്ധങ്ങളില്‍ ചാടാതെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യമേഖയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിചയപ്പെടാം.

1. വെള്ളം കൂടുതല്‍ കുടിക്കുക, മദ്യം കുറയ്ക്കുക

കൂടുതല്‍ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് തടയും. വൈന്‍, മറ്റു മദ്യങ്ങള്‍ എന്നിവയില്‍ നാം കരുതുന്നതിനേക്കാള്‍ അധികം കലോറി അടങ്ങിയിട്ടുണ്ട്. രണ്ട് ഗ്ലാസ് വൈനില്‍ ഒരു ബര്‍ഗറില്‍ അടങ്ങിയിരിക്കുന്നതിനു സമാനമായ കലോറിയാണ് ഉള്ളത്. ഇത് ഇല്ലാതാക്കണമെങ്കില്‍ അര മണിക്കൂറെങ്കിലും ഓടിയാലേ സാധിക്കൂ.

2. ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. ഇവ കുറച്ചു കഴിക്കുമ്പോള്‍ തന്നെ വയറ് നിറഞ്ഞതായി അനുഭവപ്പെടും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ഗ്രെയിന്‍ ബ്രെഡ്, തവിട് അടങ്ങിയ അരി, പയറു വര്‍ഗ്ഗങ്ങള്‍, ഓട്‌സ് തുടങ്ങിയവ നാരുകള്‍ ഏറെയുള്ള ഭക്ഷണങ്ങളാണ്.

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? വിദഗദ്ധരുടെ നിര്‍ദേശങ്ങള്‍ വായിക്കാം

3. ഡയറ്റിന്റെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക

ചില ഡയറ്റ് അഡൈ്വസുകളില്‍ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ ചെയ്യുന്നത് അവയോടുള്ള അഭിനിവേശം വര്‍ദ്ധിപ്പിക്കുകയേയുള്ളു. നിങ്ങളുടെ ദൈനംദിന കലോറി അലവന്‍സിനുള്ളില്‍ നിന്നുകൊണ്ട് ഏതു ഭക്ഷണവും നിങ്ങള്‍ക്ക് കഴിക്കാം.

4. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക

ആരോഗ്യകരമായ ജീവിതത്തിനു ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കുന്നതിനും ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയില്‍ കലോറിയും കൊഴുപ്പും കുറവാണെന്ന് മാത്രമല്ല നാരുകള്‍ നിറഞ്ഞതുമാണ്. ഫ്രൂട്ട് ജ്യൂസുകള്‍ പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കാം.

5. ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക

ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയെന്നതും പ്രധാനമാണ്. ഇടയ്ക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം. ഒരാഴ്ചയില്‍ എന്തൊക്കെ കഴിക്കാമെന്നതിന് ഒരു പ്ലാന്‍ തയ്യാറാക്കുന്നതും നല്ലതാണ്.

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? വിദഗദ്ധരുടെ നിര്‍ദേശങ്ങള്‍ വായിക്കാം

6. കൂടുതല്‍ വ്യായാമം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക

ശരീരത്തിന് കൂടുതല്‍ വ്യായാമം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. സജീവമായിരിക്കുന്നത് കലോറികള്‍ എരിച്ചു കളയാന്‍ മികച്ച മാര്‍ഗ്ഗമാണ്. നീന്തല്‍, കുട്ടികളോടൊത്ത് എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടുക, ജോഗിംഗ് നടത്തുകയോ ജോലിക്കായി സൈക്കിളില്‍ പോകുന്നത് ശീലമാക്കുകയോ ചെയ്യുക

7. ഫുഡ് ലേബലുകള്‍ പരിശോധിച്ച് ആരോഗ്യകരമെന്ന് ഉറപ്പുവരുത്തുക.

ഭക്ഷണ സാധനങ്ങളുടെ ലേബലുകളില്‍ അവയില്‍ അടങ്ങിയിരിക്കുന്ന കലോറി മൂല്യം രേഖപ്പെടുത്തിയിരിക്കും. അവ വായിക്കുന്നത് ശീലമാക്കിയാല്‍ ഉയര്‍ന്ന കലോറി അടങ്ങിയവ ഒഴിവാക്കാന്‍ സാധിക്കും.