മരണാസന്നര്‍ സ്വര്‍ഗം കാണുന്നതിന്റേയും ഇരുണ്ട ഗുഹയിലൂടെ പോകുന്നതിന്റേയും പിന്നിലെന്ത്? ശാസ്ത്രീയമായ വിശദീകരണം വായിക്കാം

മരണാസന്നരാവുകയും പിന്നീട് ജീവിതത്തിലേക്ക്മടങ്ങി വരികയും ചെയ്യുന്നവര് തങ്ങള് സ്വര്ഗത്തില് എത്തിയതായും ദൈവത്തെ നേരിട്ടു കണ്ടതായും വിവരിക്കാറുണ്ട്. പലപ്പോഴും ഇരുണ്ട ഒരു ഇടനാഴിയിലൂടെ സഞ്ചരിച്ച് സ്വര്ഗത്തിലെത്തിയതായും അവിടെ താന് ദൈവത്തെ മുഖാമുഖം കണ്ടുവെന്നുമൊക്കെയായിരിക്കും ഇവര് നല്കുന്ന വിശദീകരണം. ഇവ ഭാവനയാണെന്ന് പരിഹസിക്കുന്നവര്ക്കുള്ള മറുപടിയുമായി വിദഗ്ദ്ധര്. ഈ കാഴ്ചകള്ക്കു പിന്നില് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട് ചില വസ്തുതകളുണ്ടെന്ന് ഡോക്ടര്മാര് പറയുന്നു.
 | 

മരണാസന്നര്‍ സ്വര്‍ഗം കാണുന്നതിന്റേയും ഇരുണ്ട ഗുഹയിലൂടെ പോകുന്നതിന്റേയും പിന്നിലെന്ത്? ശാസ്ത്രീയമായ വിശദീകരണം വായിക്കാം

തിരുവനന്തപുരം: മരണാസന്നരാവുകയും പിന്നീട് ജീവിതത്തിലേക്ക്മടങ്ങി വരികയും ചെയ്യുന്നവര്‍ തങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിയതായും ദൈവത്തെ നേരിട്ടു കണ്ടതായും വിവരിക്കാറുണ്ട്. പലപ്പോഴും ഇരുണ്ട ഒരു ഇടനാഴിയിലൂടെ സഞ്ചരിച്ച് സ്വര്‍ഗത്തിലെത്തിയതായും അവിടെ താന്‍ ദൈവത്തെ മുഖാമുഖം കണ്ടുവെന്നുമൊക്കെയായിരിക്കും ഇവര്‍ നല്‍കുന്ന വിശദീകരണം. ഇവ ഭാവനയാണെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയുമായി വിദഗ്ദ്ധര്‍. ഈ കാഴ്ചകള്‍ക്കു പിന്നില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട് ചില വസ്തുതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശരീരത്തിനു നേരിട്ട അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തലച്ചോര്‍ ചെയ്യുന്ന ചില കാര്യങ്ങളാണ് ഈ മായക്കാഴ്ചകള്‍ക്കു പിന്നിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഡോ. ജി.അജിത് കുമാര്‍ പറഞ്ഞു. ശരീരം ഉയര്‍ന്നു പറക്കുന്നതായും ഭൂമിയിലെ കാഴ്ചകള്‍ മറഞ്ഞ് ഒരു തുരങ്കത്തിലൂടെ സഞ്ചരിച്ച് വെളിച്ചത്തിലേക്ക് എത്തുന്നതായുമാണ് മിക്കവാറും എല്ലാവരും കാണുന്നത്. സ്വര്‍ഗത്തിലാണ് ഇവര്‍ പതിക്കുന്നത്. അവിടെ എല്ലാവര്‍ക്കും പരിചിതനായ ദൈവത്തെ കാണും. എന്നാല്‍ നരകത്തില്‍ പോയ അനുഭവം ആരും പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ലോകത്തെല്ലായിടത്തും അപകടങ്ങളില്‍പ്പെട്ടും രോഗങ്ങള്‍ മൂര്‍ച്ഛിച്ചും മരണത്തെ മുഖാമുഖം കാണുന്നവര്‍ക്കെല്ലാം ഒരേ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. തകരാറിലാവുന്ന മസ്തിഷ്‌കം ആ അപകടാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനായി ശേഖരിക്കപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും തിരയും. മരണത്തേക്കുറിച്ചും മരണാനന്തര ജീവിതത്തേ്ക്കുറിച്ചും വായിച്ചും പറഞ്ഞും കേട്ട വിവരങ്ങളും ഇങ്ങനെ മനസിലേക്കത്തും. അവയാണ് രോഗികള്‍ കാഴ്ചകളായി കാണുന്നത്. മെഡെക്‌സ് പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന മെഡ്‌ടോക്കില്‍ ‘മരണസാമീപ്യ അനുഭവങ്ങളും മരണാനന്തര ജീവിതവും’ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തിലാണ് അജിത്കുമാര്‍ ഇക്കാര്യം പറഞ്ഞത്.