ചെങ്കണ്ണ് വന്നാൽ

വേനലിലും വേനൽമഴയിലും പടർന്നുപിടിക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് ചെങ്കണ്ണ്. നേത്രപടലത്തിൽ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം.
 | 
ചെങ്കണ്ണ് വന്നാൽ

 

വേനലിലും വേനൽമഴയിലും പടർന്നുപിടിക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് ചെങ്കണ്ണ്. നേത്രപടലത്തിൽ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. കണ്ണിൽ ചുവപ്പു നിറം ബാധിക്കുക, കണ്ണീരൊലിപ്പ്, കണ്ണിൽ ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ. ഇതുകൊണ്ടുണ്ടാകുന്ന അസ്വസ്ത്ഥതകൾ ചില്ലറയല്ല. രോഗം പൂർണ്ണമായും സുഖപ്പെടാൻ ഒരാഴചയെങ്കിലും പിടിക്കും. ചെങ്കണ്ണ് ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പടരാനുളള സാധ്യതകളും കൂടുതലാണ്.

ചെങ്കണ്ണ് വന്നാൽ ചെയ്യേണ്ട ചില പൊടികൈകൾ

1. നന്ത്യാർവട്ടത്തില അല്ലെങ്കിൽ പൂവ് നുളളുമ്പോഴുളള കറ, വെളുത്ത ശംഖുപുഷ്പം പിഴിഞ്ഞ് നീരാക്കി കണ്ണിൽ എഴുതുക.

2. ആകാശവളളിച്ചെടിയുടെ നീര് കണ്ണിൽ ധാരകോരിയാൽ ചെങ്കണ്ണിന് ശമനം ലഭിക്കും.

3. ചെറുതേൻ കണ്ണിലെഴുതുക

4. കീഴാർനെല്ലിയും തെച്ചിപ്പൂവും ചതച്ചു മുലപ്പാലിൽ കിഴിക്കെട്ടി മുക്കിപിഴിയുക

5. വെളളരിയുടെ കുരുന്നുപാകത്തിനുളള ഇല പിഴിഞ്ഞ് നീര് ഒഴിക്കുക