തക്കാളിയുടെ പോഷകമൂല്യങ്ങളെക്കുറിച്ചറിയാം

വേവിയ്ക്കാതെയോ കറികളിൽ ചേർത്തോ സാൻഡ് വിച്ചിൽ അലങ്കാരത്തിനായോ ഒക്കെ ഉപയോഗിക്കുന്ന തക്കാളി പോഷകമൂല്യങ്ങളുടെ കലവറയാണ്. പല വിറ്റാമിനുകളുടെയും ശരീരത്തിന് ആവശ്യമുളള മറ്റ് പല ഘടകങ്ങളും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. സാധാരണ വലുപ്പമുളള ഒരു തക്കാളിയിൽ 20 കലോറി മാത്രമാണുളളത്. വിറ്റമിൻ സി, പൊട്ടാസ്യം, ഐസോപീൻ തുടങ്ങിയ പല പോഷകങ്ങളും ഇതിൽ വൻതോതിലുണ്ട്.
 | 
തക്കാളിയുടെ പോഷകമൂല്യങ്ങളെക്കുറിച്ചറിയാം

 

വേവിയ്ക്കാതെയോ കറികളിൽ ചേർത്തോ സാൻഡ് വിച്ചിൽ അലങ്കാരത്തിനായോ ഒക്കെ ഉപയോഗിക്കുന്ന തക്കാളി പോഷകമൂല്യങ്ങളുടെ കലവറയാണ്. പല വിറ്റാമിനുകളുടെയും ശരീരത്തിന് ആവശ്യമുളള മറ്റ് പല ഘടകങ്ങളും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. സാധാരണ വലുപ്പമുളള ഒരു തക്കാളിയിൽ 20 കലോറി മാത്രമാണുളളത്. വിറ്റമിൻ സി, പൊട്ടാസ്യം, ഐസോപീൻ തുടങ്ങിയ പല പോഷകങ്ങളും ഇതിൽ വൻതോതിലുണ്ട്.
ഒരു കപ്പ് തക്കാളി സൂപ്പിൽ 13.3 മില്ലിഗ്രാം ഐസോപീൻ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമുളള ശക്തിയ്ക്ക് ഇത് ധാരാളമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു. ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടുന്ന സോഡിയം വെളളം എന്നിവയെ ഒപ്പിയെടുക്കാനും തക്കാളി സഹായിക്കുന്നു. വയറിലും മറ്റും അടിയുന്ന കൊഴുപ്പിനെ നിയന്ത്രിക്കാനും തക്കാളിയ്ക്ക് കഴിവുണ്ട്. തക്കാളിയിൽ ധാരാളമായി നാരുകളും അടങ്ങിയിരിക്കുന്നു.

ഭാരം കുറയ്ക്കാനും തക്കാളി ഏറെ സഹായിക്കുന്നുണ്ട്. പുകവലിക്കാരേയും കാപ്പി പ്രിയരെയും തക്കാളി സംരക്ഷിക്കുന്നു. അതേസമയം ഗർഭകാലത്തും ഏതെങ്കിലും അസുഖത്തിന് ചികിത്സയിലിരിക്കുമ്പോഴും ഡോക്ടറുടെ അനുമതിയില്ലാതെ അമിതമായി തക്കാളി കഴിയ്ക്കരുത്.

ആഴ്ചയിൽ നാലോ അഞ്ചോ പ്രാവശ്യം തക്കാളി വിഭവങ്ങൾ കഴിയ്ക്കുന്നത് ഏറെ ഉത്തമമാണ്. അന്നജം ധാരാളമടങ്ങിയ ബ്രഡ്, പാസ്ത, ഉരുളക്കിഴങ്ങ്, പയറുകൾ തുടങ്ങിയവയ്‌ക്കൊപ്പം തക്കാളി ഉപയോഗിക്കാൻ പാടില്ല. ഇവയൊരുമിച്ച് വയറിലെത്തുന്നത് അസിഡിറ്റിപോലെയുളള പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് ദഹനക്കുറവും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കഴിച്ചാൽ അമിത വണ്ണം കുറയ്ക്കാനാകും. ഇതോടൊപ്പം ആവിയിൽ വേവിച്ച പച്ചക്കറികളും ചെറിയ മീനുകളും മാംസ്യം അടങ്ങിയ മീനുകളും മറ്റും ഉപയോഗിക്കുന്നത് മികച്ച ഫലം തരുമെന്ന് വിദഗ്ദ്ധർ പറയുന്നു.
സ്തനാർബുദ സാധ്യതകൾ കുറയ്ക്കാനും തക്കാളി ഏറെ നല്ലതാണ്. ആർത്തവവിരാമ പ്രശ്‌നങ്ങൾ കുറയ്ക്കാനും തക്കാളി വളരെ നല്ലതാണ്. ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ വണ്ണം കൂടുന്നത് സ്തനാർബുദ സാധ്യതയുണ്ടാക്കുന്നു. തക്കാളിയുടെ ഉപയോഗം പല ഹോർമോണുകളെയും നിയന്ത്രണത്തിന് സഹായിക്കുന്നു.

സ്തനാർബുദത്തിന് പുറമെ ശ്വാസകോശ, വയർ അർബുദങ്ങളെ ചെറുക്കാനും തക്കാളി വളരെ നല്ലതാണ്. തക്കാളിയുടെ ചുവന്ന നിറത്തിന് കാരണമായ ഐസോപീനാണ് തക്കാളിയിലെ അർബുദം ചെറുക്കുന്ന ഘടകം. തക്കാളിയിലടങ്ങിയിരുന്ന വിറ്റാമിൻ എയും സിയും കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് കാഴ്ച ശക്തി കൂട്ടുന്നു. നിശാന്ധതയെ ചെറുക്കാനും ഇത് ഏറെ നല്ലതാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും തക്കാളി ഏറെ സഹായിക്കുന്നു.

ത്വക്കിന്റെ തിളക്കത്തിനും തക്കാളി കഴിക്കുന്നത് ഉത്തമമാണ്. വിറ്റാമിൻ സിയാണ് ത്വക്കിന്റെ തിളക്കത്തിന് സഹായിക്കുന്നത്. തിളങ്ങുന്ന ചർമ്മം വേണ്ടവർ ദിവസവും ഒരു തക്കാളി കഴിച്ചോളൂ എന്നാണ് വിദഗ്ദ്ധരുടെ പക്ഷം. പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ ഒരു കപ്പ് തക്കാളി സൂപ്പ് ഉൾപ്പെടുത്തുന്നത് ഏറെ നന്നായിരിക്കും. ഇതിലുളള ക്രോമിയവും മറ്റ് ധാതുക്കളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു.