എച്ച്‌ഐവി ചികിത്സയിൽ പ്രതീക്ഷ പകർന്ന് കൊണ്ട് പുതിയ നേട്ടം

എച്ച്ഐവി ബാധിതർക്ക് ആശ്വാസം പകർന്ന് കൊണ്ട് ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. കൃത്രിമമായി നിർമിച്ച പ്രതിരോധ വസ്തുവിനെ ശരീരത്തിലേക്ക് കടത്തി വിട്ട് എച്ച്ഐവി യെ പ്രതിരോധിക്കാനുളള ഗവേഷകരുടെ ശ്രമത്തിന് ഫലം. ഒരു സിന്തറ്റിക് ആന്റി ബോഡി ശരീരത്തിലേക്ക് കടത്തി വിട്ട് വൈറസ് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
 | 

എച്ച്‌ഐവി ചികിത്സയിൽ പ്രതീക്ഷ പകർന്ന് കൊണ്ട് പുതിയ നേട്ടം
എച്ച്‌ഐവി ബാധിതർക്ക് ആശ്വാസം പകർന്ന് കൊണ്ട് ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. കൃത്രിമമായി നിർമിച്ച പ്രതിരോധ വസ്തുവിനെ ശരീരത്തിലേക്ക് കടത്തി വിട്ട് എച്ച്‌ഐവി യെ പ്രതിരോധിക്കാനുളള ഗവേഷകരുടെ ശ്രമത്തിന് ഫലം. ഒരു സിന്തറ്റിക് ആന്റി ബോഡി ശരീരത്തിലേക്ക് കടത്തി വിട്ട് വൈറസ് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ ആന്റിബോഡി കുത്തിവച്ച രോഗികളുടെ രക്തത്തിലെ വൈറസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. വൈറസുകളുടെ പെരുകലിന് കാരണമാകുന്ന ഇവയുടെ പ്രോട്ടീൻ നശിപ്പിക്കാൻ ശേഷിയുളള ആന്റിബോഡിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നേരത്തെ നടത്തിയ പരീക്ഷണങ്ങൾ നിരാശാജനകമായിരുന്നു. എന്നാൽ ഈയിടെ നടത്തിയ പരീക്ഷണങ്ങളിൽ നാടകീയമായ ഫലങ്ങളാണ് ഗവേഷകർക്ക് കാണാനായത്. ആദ്യം നൽകിയ ഇൻജക്ഷൻ ആഴ്ചകളോളം രോഗികളിൽ ഫലം ചെയ്തതായും നിരീക്ഷിക്കപ്പെട്ടു.