പാരസെറ്റമോൾ കടുത്ത നടുവേദന പരിഹരിക്കില്ലെന്നു പഠന റിപ്പോർട്ട്

തലവേദനയോ നടുവേദനയോ പനിയോ എന്തുമാകട്ടെ നമ്മളാദ്യം തിരയുക പാരസെറ്റമോളാണ്. എന്നാൽ നടുവേദന മാറാൻ ഇനിയാരും പാരസെറ്റാമോൾ കഴിക്കേണ്ടതില്ലെന്നു ഗവേഷകർ പറയുന്നു. പാരസെറ്റമോൾ നടുവേദന മാറ്റില്ലത്രെ. നടുവേദനയ്ക്ക് സാധാരണ ഉപയോഗിക്കുന്ന പ്ലേസിബോ എന്ന മരുന്ന് നൽകുന്നതിനപ്പുറമുള്ള ഫലം പാരസെറ്റമോൾ നൽകുന്നില്ലെന്നാണ് ഗവേഷകർ പറയുന്നത്.
 | 

നടുവേദന വരുമ്പോൾ ഒരു വേദന സംഹാരി എന്ന നിലയിൽ പാരസെറ്റമോൾ ഉപയോഗിക്കുന്നതിൽ അർഥമില്ലെന്നാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവകലാശാലയിലെ ഗവേഷകൻ ക്രിസ്റ്റഫർ വില്യംസ് പറയുന്നത്. വൈദ്യശാസ്ത്ര മാസികയായ ലാൻസെറ്റിൽ ഇതുസംബന്ധിച്ച റിപ്പോർട്ടും പ്രസിദ്ധീകരിക്കുകയുണ്ടായി.

സിഡ്‌നിയിൽ 1652 പേരിൽ പരീക്ഷണം നടത്തിയാണ് വില്യംസും സംഘവും ഇക്കാര്യം സ്ഥിരീകരിച്ചത്. കടുത്ത നടുവേദനക്കാർക്ക് നാലാഴ്ച തുടർച്ചയായി പാരസെറ്റമോൾ നൽകിയായിരുന്നു ഗവേഷണം. പാരസെറ്റമോൾ നൽകിയവർക്ക് 17 ദിവസം കൊണ്ടു വേദന കുറഞ്ഞപ്പോൾ പ്ലേസിബോ നൽകിയവർക്ക് 16 ദിവസം കൊണ്ടു വേദനയ്ക്കു കുറവുണ്ടായി.

എങ്കിലും എന്തുകൊണ്ടാണ് പാരസെറ്റമോൾ ഫലപ്രദമാകുന്നില്ലെന്നു കണ്ടെത്താൻ ഇവർക്കു കഴിഞ്ഞിട്ടില്ല. നടുവേദനക്ക് ആശ്വാസമാകില്ലെങ്കിലും തലവേദന, കടുത്ത ശരീരവേദന, പല്ലുവേദന, എന്നിവയ്ക്ക് പാരസെറ്റമോൾ ഫലപ്രദമാണെന്നാണ് ഗവേഷകർ പറയുന്നത്.