Wednesday , 12 December 2018
Kalyan
News Updates

10 മിനിറ്റില്‍ ക്യാന്‍സര്‍ നിര്‍ണയം; പുതിയ മാര്‍ഗവുമായി ഗവേഷകര്‍

സിഡ്‌നി: പത്തു മിനിറ്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങളുണ്ടെങ്കില്‍ പുതിയ പരിശോധനാ രീതി അവയുടെ സാന്നിധ്യം കണ്ടെത്തും. വെള്ളത്തിന്റെ സാന്നിധ്യത്തില്‍ ക്യാന്‍സര്‍ കോശങ്ങളില്‍ ഒരു പ്രത്യേകതരം ഡിഎന്‍എ ഘടന രൂപപ്പെടുന്നതായി ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

ഡിഎന്‍എയുടെ പ്രത്യേക ഘടന കണ്ടെത്തുന്നതിലൂടെയാണ് ഈ സങ്കേതം ക്യാന്‍സര്‍ നിര്‍ണ്ണയം നടത്തുന്നത്. നിലവിലുള്ള സങ്കേതങ്ങളേക്കാള്‍ വേഗത്തില്‍ ഇതിലൂടെ രോഗനിര്‍ണ്ണയം നടത്താമെന്ന് മാത്രമല്ല, ക്യാന്‍സര്‍ സാധ്യത വളരെ നേരത്തേ കണ്ടെത്താനും സാധിക്കും. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലില്‍ ഈ കണ്ടുപിടിത്തത്തേക്കുറിച്ചുള്ള വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധാരണ ഡിഎന്‍എകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളുടെ ഡിഎന്‍എകള്‍ ഒരു 3ഡി നാനോസ്ട്രക്ചര്‍ സ്വീകരിക്കും. രക്തത്തിലൂടെ സഞ്ചരിക്കുന്ന ക്യാന്‍സര്‍ കോശങ്ങളെ ഈ പ്രത്യേകത മൂലം വളരെയെളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഇത് ക്യാന്‍സര്‍ നിര്‍ണ്ണയം വളരെ ചെലവു കുറഞ്ഞതാക്കുകയും മൊബൈല്‍ ഫോണുകളില്‍ പോലും ക്യാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും സഹായിക്കും.

DONT MISS