ഉറക്കത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചിലത്

ഉറക്കത്തിന്റെ ശാസ്ത്രം എല്ലായ്പ്പോഴും തികച്ചും അവ്യക്തവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ്. ഉറക്കത്തിൽ നാം സ്വപ്നം കാണുന്നതെന്ത് കൊണ്ടാണെന്നോ അവയുടെ അർത്ഥം എന്താണെന്നോ പറഞ്ഞു തരാൻ ഇനിയും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ ഉറക്കത്തിലേക്കുളള നമ്മുടെ യാത്രയുടെ സങ്കീർണതകളെക്കുറിച്ച് അടുത്തിടെ കുറേ കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
 | 
ഉറക്കത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചിലത്

 

ഉറക്കത്തിന്റെ ശാസ്ത്രം എല്ലായ്‌പ്പോഴും തികച്ചും അവ്യക്തവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ്. ഉറക്കത്തിൽ നാം സ്വപ്‌നം കാണുന്നതെന്ത് കൊണ്ടാണെന്നോ അവയുടെ അർത്ഥം എന്താണെന്നോ പറഞ്ഞു തരാൻ ഇനിയും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ ഉറക്കത്തിലേക്കുളള നമ്മുടെ യാത്രയുടെ സങ്കീർണതകളെക്കുറിച്ച് അടുത്തിടെ കുറേ കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

നമുക്ക് എന്ത് കൊണ്ട് രാത്രിയിൽ പൂർണവിശ്രമമുളള ഉറക്കം വേണം എന്നതിനെക്കുറിച്ച് ബിബിസി ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. അവയിൽ ചിലത് ഇനി കുറിയ്ക്കുന്നു.

പരിചിത മണങ്ങൾ നിങ്ങളുടെ ഉറങ്ങുന്ന തലച്ചോറിനെ ചിലകാര്യങ്ങൾ ഓർമപ്പെടുത്തുന്നു. ഇത് ഉപയോഗപ്പെടുത്തിയാൽ പഠനവും പ്രകടനവും മെച്ചപ്പെടുത്താനായേക്കും. ഉറക്കത്തിൽ ഞെട്ടുന്നതായി ചിലർ പറയാറുണ്ട്. ഇത് സർവസാധാരണമായ കാര്യമാണെന്നും ബിബിസി പറയുന്നു. ഈ ഞെട്ടൽ ഒരു കുഴപ്പക്കാരനുമല്ല. ഇവയെ ഹിപ്‌നിക് ജെർക്ക്‌സ് എന്നാണ് വിളിക്കുന്നത്. ശരീരത്തെ ഉറക്കത്തിലേക്ക് വലിച്ച് കൊണ്ടുപോകാനായി തലച്ചോറിൽ നടക്കുന്ന ചില അപ്രത്യക്ഷ പോരാട്ടങ്ങളുടെ ഫലമാണ് ഈ കോച്ചിപ്പിടുത്തമെന്നും ഗവേഷകർ വിശദീകരിക്കുന്നു.

സിർക്കാഡിയൻ റിഥമനുസരിച്ച് ഉറക്കത്തിനുളള സ്വഭാവിക സമയം ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയ്ക്കാണ്. പകൽ അൽപം ഉറങ്ങുന്നത് ശരീരത്തിന് ബലം ഉണ്ടാകാൻ സഹായിക്കുന്നു. ഇത് സർഗാത്മകതയെ പരിപോഷിപ്പിക്കുമെന്നും പഠനം പറയുന്നു. കഴിഞ്ഞയാഴ്ച നടത്തിയ കണ്ടെത്തൽ അനുസരിച്ച് ഡിഇസിടു എന്ന ജീൻ മനുഷ്യരെ തുടർച്ചയായി രാത്രിയിൽ നാല് മണിക്കൂർ ഉറങ്ങാൻ സഹായിക്കുന്നു. ഇത് മൂലം ശരീരത്തിന് യാതൊരു ദോഷവും ഉണ്ടാകുന്നുമില്ല.

വളരെ കുറച്ചു മാത്രം ഉറങ്ങാൻ കഴിയുന്നവർ വെറും അഞ്ച് ശതമാനം മാത്രമാണ്. കൂടുതൽ പേർക്കും എട്ട് മണിക്കൂറെങ്കിലും ഉറക്കം വേണം. എന്നാൽ നമ്മളിൽ മുപ്പത് ശതമാനത്തിനും ആറ് മണിക്കൂറിൽ താഴയേ ഉറങ്ങാൻ കഴിയുന്നുളളൂ. അന്നന്നത്തെ സംഭവങ്ങളെ ക്രോഡീകരിക്കാൻ തലച്ചോറിന് ഉറക്കം അത്യാവശ്യമാണ്. സന്തോഷകരമല്ലാത്തതും ആഘാതമേൽപ്പിച്ചതുമായ ഓർമകളെയും ഉറക്കത്തിൽ തലച്ചോർ കൈകാര്യം ചെയ്യുന്നു.

ഉറക്കത്തിൽ തലച്ചോറിലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് മുമ്പ് കണ്ട യൂട്യൂബ് ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേ സാങ്കേതികത ഉപയോഗിച്ച് സ്വപ്‌നങ്ങളെ പുനരാവിഷ്‌ക്കരിക്കാനാകുമെന്ന പ്രതീഷയിലാണ് ഇവർ. രാത്രിയിൽ നേരത്തെ കുറച്ച് ഉറങ്ങിയാൽ രാത്രിയിൽ ഉറക്കമില്ലായ്മയുടെ ആഘാതം കുറയ്ക്കാനാകുമെന്ന് സൈനിക ഗവേഷകരും പറയുന്നു.

തുടർച്ചയായ പന്ത്രണ്ട് രാത്രികളിൽ നിങ്ങൾക്ക് ആറ് മണിക്കൂർ ഉറക്കം നഷ്ടമായാൽ നിങ്ങൾ ഒരു മദ്യപാനിയെപ്പോലെയാകും. അതായത് രക്തത്തിലെ ആൾക്കഹോളിന്റെ അളവ് 0.1ശതമാനം ആകും. ഇത് നിങ്ങളും സംസാരത്തെയും ഓർമശക്തിയെയും സാരമായി ബാധിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകർ പറയുന്നു. അത് കൊണ്ട് തന്നെ ഉറക്കം ശരീരത്തിന് വളരെ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.