ശരീരത്തിന് നിറം കൂടാൻ

സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നിറം കുറവ്. വെയിലത്ത് അധികസമയം ചിലവഴിക്കുന്നതോ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതോ ഒക്കെ ശരീരത്തിന്റെ നിറം നഷ്ടപ്പെടാൻ കാരണമാകുന്നു. ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഇന്ന് മിക്കവരും ബ്യൂട്ടിപാർലറിനെയും മറ്റുമാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിനെല്ലാം കുറച്ച് സമയത്തെ ആയുസ്സ് മാത്രമാണ് ഉണ്ടാവുക. ദീർഘകാലം ശരീരത്തിന്റെ നിറം നിലനിർത്തുന്നതിനുളള ചില പൊടികൈകൾ. 1. തേൻ, ഉണക്കമുന്തിരി, കൽക്കണ്ടം, നേന്ത്രപ്പഴം, നെയ്യ് എന്നിവകൂട്ടിക്കലർത്തി പതിവായി രാവിലെ കഴിക്കുന്നത് ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കും. 2. കുങ്കുമപ്പൂവ് പാലിൽ സേവിക്കുക. 3.
 | 

ശരീരത്തിന് നിറം കൂടാൻ
സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് നിറം കുറവ്. വെയിലത്ത് അധികസമയം ചിലവഴിക്കുന്നതോ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതോ ഒക്കെ ശരീരത്തിന്റെ നിറം നഷ്ടപ്പെടാൻ കാരണമാകുന്നു. ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഇന്ന് മിക്കവരും ബ്യൂട്ടിപാർലറിനെയും മറ്റുമാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിനെല്ലാം കുറച്ച് സമയത്തെ ആയുസ്സ് മാത്രമാണ് ഉണ്ടാവുക. ദീർഘകാലം ശരീരത്തിന്റെ നിറം നിലനിർത്തുന്നതിനുളള ചില പൊടികൈകൾ.

1. തേൻ, ഉണക്കമുന്തിരി, കൽക്കണ്ടം, നേന്ത്രപ്പഴം, നെയ്യ് എന്നിവകൂട്ടിക്കലർത്തി പതിവായി രാവിലെ കഴിക്കുന്നത് ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കും.

2. കുങ്കുമപ്പൂവ് പാലിൽ സേവിക്കുക.

3. ഒരു ഗ്ലാസ് കാരറ്റ്‌നീരിൽ ഓരോ ടീസ്പൂൺ തേൻ, ഉണക്കമുന്തിരി നീര്, വെളളരിക്കാനീര് ഒരു കഷണം കൽക്കണ്ടവും ചേർത്ത് നിത്യവും സേവിക്കുക.

4. നാരങ്ങാനീരും, കാരറ്റുനീരും ചേർത്ത് തേൻകൂട്ടി കഴിക്കുക.

5. അശോകത്തിന്റെ പൂവ് അരച്ചതും ശർക്കരയും അരിമാവും ചേർത്ത് ചൂടാക്കി കുറുക്കി കഴിക്കുന്നതും ശരീരത്തിന് നിറം കൂട്ടും.