ഗ്യാസ്ട്രബിൾ മാറ്റാൻ ചില എളുപ്പവഴികൾ

ഏതുപ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രബിൾ. തിരക്കു നിറഞ്ഞ ജീവിതവും കൃതതയില്ലാത്ത ഭക്ഷണശൈലിയുമാണ് ഗ്യാസ്ട്രബിളിന് പ്രധാനകാരണം. നെഞ്ചിരിച്ചൽ, വയറുവേദന, നെഞ്ചുവേദന, വയറുവീർത്തുണ്ടാക്കുന്ന അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
 | 
ഗ്യാസ്ട്രബിൾ മാറ്റാൻ ചില എളുപ്പവഴികൾ

 

ഏതുപ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്ട്രബിൾ. തിരക്കു നിറഞ്ഞ ജീവിതവും കൃതതയില്ലാത്ത ഭക്ഷണശൈലിയുമാണ് ഗ്യാസ്ട്രബിളിന് പ്രധാനകാരണം. നെഞ്ചിരിച്ചൽ, വയറുവേദന, നെഞ്ചുവേദന, വയറുവീർത്തുണ്ടാക്കുന്ന അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ജീവിതശൈലി അൽപം ശ്രദ്ധിച്ചാൽ ഗ്യാസ്ട്രബിൾ മാറ്റാൻ സാധിക്കും.

ഇതാ ചില എളുപ്പ വഴികൾ

1. പാലിൽ വെളുത്തുളളി ചതച്ചിട്ട് കാച്ചി രാത്രി പതിവായി ആഹാരത്തിനുശേഷം സേവിക്കുക.

2. കരിങ്ങാലിക്കാതൽ ചതച്ചിട്ട് വെന്ത വെളളം പതിവായി ആഹാരത്തിന് ശേഷം കുടിക്കുക.

3. തിപ്പലി, ചുക്ക്, കുരുമുളക്, ഇവ സമം എടുത്ത് പൊടിച്ച് ശർക്കര ചേർത്ത് കുഴച്ച് ( നെല്ലികയുടെ വലിപ്പത്തിൽ) പതിവായി കഴിക്കുക.

4. പുളിച്ചമോരിൽ ജീരകം അരച്ച് കലക്കി കുടിക്കുക. ഗ്യാസ്ട്രബിൾ കുറയും.

5. പച്ചഇഞ്ചിയും ഉപ്പും ചേർത്തരയ്ക്കുക. അതിൽ നിന്നും നീര് പിഴിഞ്ഞെടുത്ത് 15 മില്ലി കഴിക്കുക.

6. അഞ്ച് ഗ്രാം വീതം മാവിന്റെ തളിർ, ചുക്ക്, വെളളുത്തുളളി, എന്നിവയെടുത്ത് കഷായം വച്ച് കഴിക്കുക.

7. ഒരു ഗ്രാം കറുവാപ്പട്ടയുടെ വേര് വെളളത്തിൽ കലക്കി കുടിക്കുക.