Saturday , 19 October 2019
News Updates

സൗഹൃദം പങ്കുവെച്ച് കുരങ്ങനും പല്ലിയും; ചിത്രങ്ങൾ കാണാം

friendship

ജർമനിയിലെ ഡൂസൽഡോർഫിലെ ഒരു മൃഗശാലയിലൂടെ കാഴ്ചകൾ ആസ്വദിച്ച് നടക്കുമ്പോഴായിരുന്നു കോനി ഷ്മിറ്റിന്റെ കണ്ണുകളിൽ ആ കാഴ്ച ഉടക്കിയത്. കുരങ്ങനും ഇഗ്വാന (പല്ലി വർഗത്തിൽപ്പെട്ട ജീവി)യും തമ്മിൽ സൗഹൃദം പങ്കുവെയ്ക്കുന്ന അപൂർവ കാഴ്ച. ഇഗ്വാനയുടെ തലയിൽ കുരങ്ങു തലോടുന്നതും കണ്ണടച്ചിരുന്ന് ഇഗ്വാന അത് ആസ്വദിക്കുന്നതുമെല്ലാം രസകരമായ ഒരു കാഴ്ച തന്നെ. തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന രീതിയിൽ ഇരുവരും ഇടയ്ക്ക് ക്യാമറയിലേക്ക് തുറിച്ചു നോക്കുന്നുമുണ്ട്.

ചിത്രങ്ങൾ കാണാം.

DONT MISS