നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നെസ്ലെയുടെ മാഗിയിൽ ലെഡിന്റെയും നിരോധിക്കപ്പെട്ട മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും സാന്നിദ്ധ്യം കണ്ടെത്തുകയും രാജ്യമൊട്ടാകെ മാഗിയുടെ വിൽപന നിർത്തിവയ്ക്കുകയും ചെയ്തത് മാധ്യമങ്ങളിൽ വൻ തലക്കെട്ടുകളാണ് സൃഷ്ടിച്ചത്.
 | 
നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

 

നെസ്‌ലെയുടെ മാഗിയിൽ ലെഡിന്റെയും നിരോധിക്കപ്പെട്ട മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും സാന്നിദ്ധ്യം കണ്ടെത്തുകയും രാജ്യമൊട്ടാകെ മാഗിയുടെ വിൽപന നിർത്തിവയ്ക്കുകയും ചെയ്തത് മാധ്യമങ്ങളിൽ വൻ തലക്കെട്ടുകളാണ് സൃഷ്ടിച്ചത്. രാജ്യമൊട്ടാകെയുള്ള വിപണികളിൽ നിന്ന് പിൻവലിച്ച മാഗി നൂഡിൽസ് എന്തു ചെയ്യുമെന്നതായിരുന്നു ഇതേത്തുടർന്ന് നെസ്‌ലെ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം.

സിമന്റ് ഫാക്ടറിയിൽ ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് ഇതിന് നിർദേശിക്കപ്പെട്ട പരിഹാരം. വലിയ കണ്ടെയ്‌നർ ലോറികളിൽ കയറ്റി മാഗിയുടെ ലക്ഷക്കണക്കിന് പാക്കറ്റുകൾ സിമന്റ് ഫാക്ടറികളിലെത്തിച്ചതായും വാർത്തകൾ വന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് ഇവ ഫാക്ടറിയിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നൂഡിൽസ് കൊതിയൻമാരുടെ വായിൽ വെള്ളം നിറച്ചിരുന്ന മാഗിയുടെ പാക്കറ്റുകൾ നിർദയം കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങൾ കണ്ടാൽ ചിലർക്കെങ്കിലും നെഞ്ചു തകരാതിരിക്കില്ല!

ചിത്രങ്ങൾ കാണാം

നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് നൂഡിൽസ് കൊതിയൻമാർ ഇത് കണ്ടാൽ സഹിക്കില്ല; മാഗി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്