പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി രഹസ്യങ്ങൾ പരസ്യമാക്കുക എന്നത് പാപ്പരാസികളുടെ സ്ഥിരം ജോലിയാണ്.
 | 
പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം

 

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി രഹസ്യങ്ങൾ പരസ്യമാക്കുക എന്നത് പാപ്പരാസികളുടെ സ്ഥിരം ജോലിയാണ്. താരങ്ങളുടെ ചിത്രങ്ങൾ പകർത്തി അവർ അക്കാര്യം നാലാളെ അറിയിച്ച് കളയും. എന്നാൽ ഇതിന് ഒരു മറുമരുന്ന് കണ്ട് പിടിച്ചിരിക്കുകയാണ് ഡി.ജെയും ഫാഷൻ ഡിസൈനറുമായ ക്രിസ് ഹോമസ്.

ഫ്‌ളാഷ് ഫോട്ടോഗ്രഫി റിഫ്‌ളക്ടീവ് വസ്ത്രങ്ങളാണ് ക്രിസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്യാമറയുടെ ഫ്‌ളാഷ് മിന്നിച്ച് പടം പിടിച്ച് കഴിഞ്ഞാൽ കാണുന്നത് വസ്ത്രത്തിന്റെ തിളക്കം മാത്രമായിരിക്കും. ചിത്രത്തിൽ വ്യക്തിയുടെ മുഖവും ശരീരവും മങ്ങി തിരിച്ചറിയാനാകാത്ത വിധമായിരിക്കും. സൂട്ട്, തൊപ്പി, മഫ്‌ളർ എന്നിങ്ങനെ പോകുന്നു മാജിക് വസ്ത്രങ്ങളുടെ ലിസ്റ്റ്.

മിക്കവാറും രാത്രി പാർട്ടികളിലും മറ്റും ചുറ്റിപ്പറ്റുന്ന പാപ്പരാസികൾക്ക് ഇതൊരു പാരയായിരിക്കും എന്നതിൽ സംശയം വേണ്ട. പക്ഷേ പകൽ ഈ വസ്ത്രം കൊണ്ട് വലിയ ഗുണം ഉണ്ടാകാനിടയില്ല. ഫ്‌ളാഷ് ഇല്ലാതെ ചിത്രങ്ങളെടുത്താൽ താരങ്ങളെ കിട്ടും എന്നതാണ് ഇതിന് കാരണം.

ഇത്തരം വസ്ത്രം ഇട്ടശേഷം എടുത്ത ചിത്രങ്ങൾ താഴെ കാണാം. ഫ്‌ളാഷ് ഉള്ള ഫോട്ടോയും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം ഇവയിൽ പ്രകടമാണ്. (ആപ്പിൽ വായിക്കുന്നവർക്ക് ഇമേജ് ഗ്യാലറിയിൽ നിന്നും ചിത്രങ്ങൾ കാണാം)

പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ സെലിബ്രിറ്റികൾക്കായി ഒരു വസ്ത്രം