വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം

അന്തരീക്ഷത്തിൽ പറന്നുപൊങ്ങി സ്രാവിന്റെ സീൽ വേട്ട. സൗത്ത് ആഫ്രിക്കയിലെ സൈമൺസ് ടൗണിൽ നിന്നും തായ് ഫോട്ടോഗ്രാഫറായ ചുട്ടിനൺ മോറയാണ് ഈ സീൽ വേട്ടയുടെ ചിത്രങ്ങൾ പകർത്തിയത്.
 | 

വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം

കേപ്ടൗൺ: അന്തരീക്ഷത്തിൽ പറന്നുപൊങ്ങി സ്രാവിന്റെ സീൽ വേട്ട. സൗത്ത് ആഫ്രിക്കയിലെ സൈമൺസ് ടൗണിൽ നിന്നും തായ് ഫോട്ടോഗ്രാഫറായ ചുട്ടിനൺ മോറയാണ് ഈ സീൽ വേട്ടയുടെ ചിത്രങ്ങൾ പകർത്തിയത്. അവിശ്വസനീയമായ ദൃശ്യങ്ങൾ എന്നായിരുന്നു സംഭവത്തെ മോറ വിശേഷിപ്പിച്ചത്. ഇതിന് മുൻപ് ഇത്തരത്തിലൊരു സംഭവത്തിന് താൻ സാക്ഷിയായിട്ടില്ലെന്നും മോറ പറഞ്ഞു.

വായുവിൽ ഉയർന്നു ചാടുന്ന സ്രാവിനെക്കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും മോറ പറഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോൾ സ്രാവിന്റെ വായിൽ ഒരു കുഞ്ഞ് സീൽ. ഇടയ്ക്ക് സീൽ കുഞ്ഞ് ചാടിപ്പോകാൻ ശ്രമിച്ചെങ്കിലും സ്രാവ് പിടിമുറുക്കുകയായിരുന്നുവെന്നും മോറ പറഞ്ഞു. ഇന്നലെയാണ് ചുട്ടിനൺ ഈ ചിത്രങ്ങൾ പകർത്തിയത്.

ചിത്രങ്ങൾ കാണാം.

വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം വായുവിൽ പറന്നു പൊങ്ങി സ്രാവിന്റെ സീൽ വേട്ട; ചിത്രങ്ങൾ കാണാം