മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം

വിശന്നു വലഞ്ഞ് അവശനായപ്പോഴാണ് ആ പുള്ളിപ്പുലിക്ക് മുന്നിൽ ഒരു മുള്ളൻപന്നി വന്നു പെട്ടത്. എങ്ങനെയെങ്കിലും മുള്ളൻ പന്നിയെ അകത്താക്കണമെന്നായിരുന്നു പുള്ളിപ്പുലിക്ക്. ശബ്ദമുണ്ടാക്കാതെ പതുങ്ങി മുള്ളൻ പന്നിയുടെ സമീപത്തെത്തി. പുള്ളിപ്പുലിയുടെ വരവു കണ്ട മുള്ളൻ പന്നിയും കൂടുതൽ കരുതലോടെ നിന്നു.
 | 
മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം

 

കേപ്ടൗൺ: വിശന്നു വലഞ്ഞ് അവശനായപ്പോഴാണ് ആ പുള്ളിപ്പുലിക്ക് മുന്നിൽ ഒരു മുള്ളൻപന്നി വന്നു പെട്ടത്. എങ്ങനെയെങ്കിലും മുള്ളൻ പന്നിയെ അകത്താക്കണമെന്നായിരുന്നു പുള്ളിപ്പുലിക്ക്. ശബ്ദമുണ്ടാക്കാതെ പതുങ്ങി മുള്ളൻ പന്നിയുടെ സമീപത്തെത്തി. പുള്ളിപ്പുലിയുടെ വരവു കണ്ട മുള്ളൻ പന്നിയും കൂടുതൽ കരുതലോടെ നിന്നു.

പിടിക്കാനുള്ള ആദ്യ ശ്രമത്തിൽ മുള്ളൻ പന്നിയുടെ രണ്ടു മുള്ളുകൾ പുള്ളിപ്പുലിയുടെ കൈയിൽ കയറി. കൈ വലിക്കുക മാത്രമായിരുന്നു രക്ഷ. എങ്കിലും വിട്ടു കൊടുക്കാൻ കക്ഷി തയ്യാറായില്ല. കാരണം അത്രയ്ക്കുണ്ടായിരുന്നു വിശപ്പ്. മുള്ളൻപന്നിയുടെ മുൻവശം നോക്കി ഒരു ശ്രമം നടത്തിയെങ്കിലും മുള്ളുള്ള ഭാഗം പുലിക്കു നേരെയാക്കി മുള്ളൻ പന്നി ഒന്നു കുടഞ്ഞു. ദാ പോകുന്നു മുള്ളുകൾ പുലിക്കു നേരെ. കുത്തും കൊണ്ട് പുള്ളിപ്പുലിക്ക് തിരിഞ്ഞോടാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. തൽക്കാലം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ മുള്ളൻപന്നിയും നടന്നു നീങ്ങി.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗെർ നാഷണൽ പാർക്കിൽ നിന്നും ഫോട്ടോഗ്രാഫർ വോൾഫി വാൻ എക് പകർത്തിയ രസകരമായ ആ ചിത്രങ്ങൾ കാണാം.

മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം മുള്ളൻപന്നിയെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലിക്ക് ഒടുവിൽ തിരിഞ്ഞോടേണ്ടി വന്നു; രസകരമായ ചിത്രങ്ങൾ കാണാം