കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം

കാട്ടുപട്ടിയിൽ നിന്നും രക്ഷപെട്ടോടിയ ആ ഇംപാല (ആഫ്രിക്കയിൽ കണ്ടുവരുന്ന ഒരിനം മാൻ) എത്തിപ്പെട്ടത് അതിനും വലിയ അപകടത്തിലേക്കായിരുന്നു. പൊതുവെ പരുക്കൻ സ്വഭാവക്കാരായ രണ്ട് ഹിപ്പോപൊട്ടാമസുകളായിരുന്നു പതിയിരുന്ന ആ അപകടം.
 | 

കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം

കേപ്ടൗൺ: കാട്ടുപട്ടിയിൽ നിന്നും രക്ഷപെട്ടോടിയ ആ ഇംപാല (ആഫ്രിക്കയിൽ കണ്ടുവരുന്ന ഒരിനം മാൻ) എത്തിപ്പെട്ടത് അതിനും വലിയ അപകടത്തിലേക്കായിരുന്നു. പൊതുവെ പരുക്കൻ സ്വഭാവക്കാരായ രണ്ട് ഹിപ്പോപൊട്ടാമസുകളായിരുന്നു പതിയിരുന്ന ആ അപകടം. നദിയുടെ മധ്യത്തിലേക്ക് നീന്തിയ ഇംപാലയുടെ സമീപത്തേക്ക് ഹിപ്പോപൊട്ടാമസുകളെത്തി. ഹിപ്പോകളെ കണ്ടു ഭയന്ന ഇംപാല വന്ന വഴിയെ തിരികെ നീന്തി. എന്നാൽ ഇംപാലയെ ഭക്ഷണമാക്കാൻ കഴിയാത്ത വിഷമത്തിൽ കാട്ടുപട്ടി കരയിൽത്തന്നെ ഉണ്ടായിരുന്നു.

എന്ത്ര നീന്തിയിട്ടും ഇംപാലയ്ക്ക് കരയോടടുക്കാൻ കഴിഞ്ഞില്ല. വളരെ അടുത്തെത്തിയ ഹിപ്പോയിലൊരെണ്ണം ഇംപാലയെ അമർത്തിക്കടിച്ചു. ഒന്നു പിടയാൻ മാത്രമേ അതിന് കഴിഞ്ഞുള്ളു. കാട്ടുപട്ടികളോടിച്ച മറ്റൊരു ഇംപാല പുല്ലുകൾ മൂടിയ നദിയുടെ മധ്യത്തിലുള്ള ചെറിയ ഭാഗത്ത് അഭയം പ്രാപിച്ചിരുന്നു. വന്യജീവി ഫോട്ടോഗ്രാഫറായ ഹാനെസ് ലോച്‌നർ പകർത്തിയതാണ് ഈ അപൂർവ രംഗങ്ങൾ. ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലെ ഖ്വായി നദിക്കരയിൽ അരങ്ങേറിയതായിരുന്നു ആ സംഭവങ്ങൾ.

ചിത്രങ്ങൾ കാണാം.

കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം കാട്ടുപട്ടിയിൽ നിന്നും രക്ഷപ്പെട്ട് മാൻ ചെന്നുപെട്ടത് അതിലും വലിയ അപകടത്തിൽ; ചിത്രങ്ങൾ കാണാം