അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ വ്യത്യസ്തമായ പ്രചാരണ രീതികളാണ് ഓരോ പാർട്ടിയും അനുവർത്തിക്കുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ താരങ്ങളെ ആയിരുന്നു കഴിഞ്ഞ ദിവസം പ്രചാരണത്തിനായി ബിജെപി അരുവിക്കരയിൽ അവതരിപ്പിച്ചത്. സീരിയലിലെ നായികയായ മേഘ്ന തന്നെയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം. പല കേന്ദ്രങ്ങളിലും മേഘ്ന പ്രസംഗിക്കുകയും ചെയ്തു. ഒടുവിൽ മാധ്യമങ്ങൾക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു.
 | 
അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ


തിരുവനന്തപുരം:
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ വ്യത്യസ്തമായ പ്രചാരണ രീതികളാണ് ഓരോ പാർട്ടിയും അനുവർത്തിക്കുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ താരങ്ങളെ ആയിരുന്നു കഴിഞ്ഞ ദിവസം പ്രചാരണത്തിനായി ബിജെപി അരുവിക്കരയിൽ അവതരിപ്പിച്ചത്. സീരിയലിലെ നായികയായ മേഘ്‌ന തന്നെയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം. പല കേന്ദ്രങ്ങളിലും മേഘ്‌ന പ്രസംഗിക്കുകയും ചെയ്തു. ഒടുവിൽ മാധ്യമങ്ങൾക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു.

രാഷ്ട്രീയത്തിൽ വലിയ പരിചയമില്ലാത്ത മേഘ്‌ന രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചപ്പോൾ പലയിടത്തും ചേർച്ചയില്ലാതായി. റിപ്പോർട്ടർ ചാനലിലെ ഡെമോക്രേസി എന്ന സറ്റയർ പരിപാടിയിൽ ഇത് സംപ്രേഷണം ചെയ്തതോടെ മേഘ്‌നയുടെ രാഷ്ട്രീയ ചർച്ച തമാശയായി മാറി. ഇന്നലെയായിരുന്നു ഡെമോക്രേസിയുടെ ആദ്യ സംപ്രേഷണം. സംഗതി അവിടം കൊണ്ടുമവസാനിച്ചില്ല. മേഘ്‌നയുടെ സംഭാഷണമടങ്ങിയ വീഡിയോ എഡിറ്റ് ചെയ്ത് ചില വിരുതൻമാർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

മുംബൈ, ചെന്നൈ തുടങ്ങിയ ‘വിദേശ രാജ്യ’ങ്ങളേക്കുറിച്ചും കേരളത്തിൽ കാറിലിരുന്ന് മേക്കപ്പിടാൻ കഴിയാത്ത ദുർവിധിയേക്കുറിച്ചുമൊക്കെയായിരുന്നു നടിയുടെ അഭിമുഖം. അതും പോരാഞ്ഞ് ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരിന്ത്യ സൃഷ്ടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കണ്ണീർ നായിക തട്ടി വിട്ടു.

ഡെമോക്രേസിയുടെ വീഡിയോ താഴെക്കാണാം

വീഡിയോ ഹിറ്റാതോടെ ഫേസ്ബുക്കിൽ ട്രോളുകളുടെ ഒഴുക്കായി. ഇന്റർനാഷണൽ ചളു യൂണിയന്റെ പേജിലും ട്രോൾ മലയാളത്തിന്റെ പേജിലും വന്ന തമാശ പോസ്റ്റുകൾ നടിയുടെ അഭിമുഖത്തെ കണക്കറ്റ് പരിഹസിക്കുന്നവയായിരുന്നു.

ട്രോളുകൾ താഴെക്കാണാം

അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ അരുവിക്കരയിൽ സീരിയൽ താരങ്ങളെ ഇറക്കിയ ബിജെപിക്ക് കിട്ടിയ പണി; നടിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ