മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

മുപ്പതു നില കെട്ടിടത്തില് നിന്ന് തള്ളിനില്ക്കുന്ന ഒരു കാന്റിലിവറില് നിന്ന് താഴേക്ക് നോക്കുന്നതിനേക്കുറിച്ച് ആലോചിച്ചു നോക്കൂ. അല്ലെങ്കില് 300 മീറ്റര് ഉയരത്തില്നിന്ന് തൂങ്ങിക്കിടക്കുന്നത്, അതുമല്ലെങ്കില് ഒരു മലയിടുക്കില് കുടുങ്ങി പോകുന്നത്. തല കറങ്ങും എന്നതായിരിക്കും ആദ്യത്തെ പ്രതികരണം. ഉയരങ്ങളില് സജ്ജമാക്കിയിരിക്കുന്ന എട്ട് മനുഷ്യ നിര്മിതികള് പരിചയപ്പെടാം. ഇവയില് കയറി നിന്ന് താഴേക്ക് നോക്കിയാല് തീര്ച്ചയായും തലകറങ്ങും! 1. സിംഗ്ജിയാജീ ഗ്രാന്ഡ് കാന്യണ് ഗ്ലാസ് പാലം, ചൈന ചൈനയിലെ ഹുനാന് പ്രവിശ്യയിലുള്ള സിംഗ്ജിയാജീ ഗ്രാന്ഡ് കാന്യണിനു കുറുകേ നിര്മിച്ചിരിക്കുന്ന
 | 

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

മുപ്പതു നില കെട്ടിടത്തില്‍ നിന്ന് തള്ളിനില്‍ക്കുന്ന ഒരു കാന്റിലിവറില്‍ നിന്ന് താഴേക്ക് നോക്കുന്നതിനേക്കുറിച്ച് ആലോചിച്ചു നോക്കൂ. അല്ലെങ്കില്‍ 300 മീറ്റര്‍ ഉയരത്തില്‍നിന്ന് തൂങ്ങിക്കിടക്കുന്നത്, അതുമല്ലെങ്കില്‍ ഒരു മലയിടുക്കില്‍ കുടുങ്ങി പോകുന്നത്. തല കറങ്ങും എന്നതായിരിക്കും ആദ്യത്തെ പ്രതികരണം. ഉയരങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന എട്ട് മനുഷ്യ നിര്‍മിതികള്‍ പരിചയപ്പെടാം. ഇവയില്‍ കയറി നിന്ന് താഴേക്ക് നോക്കിയാല്‍ തീര്‍ച്ചയായും തലകറങ്ങും!

1. സിംഗ്ജിയാജീ ഗ്രാന്‍ഡ് കാന്യണ്‍ ഗ്ലാസ് പാലം, ചൈന

ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള സിംഗ്ജിയാജീ ഗ്രാന്‍ഡ് കാന്യണിനു കുറുകേ നിര്‍മിച്ചിരിക്കുന്ന തൂക്കുപാലമാണ് ഇത്. ഇതിന്റെ തറ നിര്‍മിച്ചിരിക്കുന്നത് ഗ്ലാസ് കൊണ്ടാണ്. 380 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 300 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് എന്നതു കൂടി പറഞ്ഞാലേ പാലത്തിന്റെ പ്രത്യേകതകള്‍ മുഴുവനാകൂ. നിര്‍മാണത്തിലിരിക്കുന്ന ഈ പാലം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ഉയരത്തിലുള്ളതും നീളമേറിയതുമായ ഗ്ലാസ് പാലമായിരിക്കും ഇത്. പാലത്തില്‍ നിന്നാലുള്ള അനുഭവം ചിലര്‍ പറയുന്നത് ആകാശത്തില്‍ തൂങ്ങിക്കിടക്കുന്നതു പോലെയുണ്ടെന്നാണ്. ഇതില്‍ക്കൂടി നടക്കുന്നവര്‍ എത്ര ധൈര്യശാലികളായാലും ഒന്ന് മുട്ടു വിറക്കാതിരിക്കില്ല.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍
2. ക്ലിഫ് ഹൗസ്, ഓസ്‌ട്രേലിയ

പേര് കേട്ടിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണെന്ന് തെറ്റിധരിക്കേണ്ട. കടല്‍ക്കരയിലെ കിഴുക്കാംതൂക്കായ പാറയില്‍ പണിതീര്‍ക്കാനുദ്ദേശിക്കുന്ന കെട്ടിടമാണിത്. ഓസ്‌ട്രേലിയയിലെ മോഡ്‌സ്‌കേപ് എന്ന സ്ഥാപനത്തിലെ ആര്‍ക്കിടെക്ടുകളുടെ ഭ്രാന്തന്‍ ആശയമാണിത്. ഒരു കപ്പലിന്റെ അഗ്രത്തു നിന്ന് തൂക്കിയിട്ടതു പോലയാണ് ഈ ബില്‍ഡിംഗ് വിഭാവനം ചെയ്തിരിക്കുന്നത്. കടലിനഭിമുഖമായി നിര്‍മിക്കാനുദ്ദേശിക്കുന്ന ഈ കെട്ടിടത്തിലേക്ക് കാര്‍ പാര്‍ക്കില്‍ നിന്ന് ലിഫ്റ്റിലൂടെ മാത്രമേ എത്താന്‍ കഴിയൂ.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

3. ട്രോള്‍സ്റ്റിഗന്‍ വിസിറ്റര്‍ സെന്റര്‍, നോര്‍വേ

നോര്‍വീജിയന്‍ ആര്‍ക്കിടെക്റ്റ് സ്ഥാപനമായ റെയുള്‍ഫ് റാംസ്റ്റാദ് ഡിസൈന്‍ ചെയ്ത് 2012ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ട്രോള്‍സ്റ്റിഗന്‍ വിസിറ്റര്‍ സെന്റര്‍ പടിഞ്ഞാറന്‍ നോര്‍വേയിലൂടെ കടന്നു പോകുന്ന 106 കിലോമീറ്റര്‍ നീളം വരുന്ന പാതയാണ്. മഞ്ഞുകാലത്തെന്നതു പോലെയുള്ള കാലാവസ്ഥ മൂലം കടല്‍ത്തീരത്തെ ഉയരമുള്ള കുന്നുകളിലൂടെ കടന്നു പോകുന്ന ഈ പാതയിലൂടെ വേനല്‍ക്കാലത്തു മാത്രമേ സഞ്ചാരം സാധ്യമാകൂ.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

4. മറീന ബേ സാന്‍ഡ്‌സ് ഹോട്ടല്‍, സിംഗപ്പൂര്‍

ലോകത്തെ ഏറ്റവും ഉയരത്തിലുള്ളതും വലുതുമായ ഇന്‍ഫിനിറ്റി പൂള്‍ സ്ഥാപിച്ചിരിക്കുന്നത് ഈ ഹോട്ടലിന്റെ മുകള്‍ നിലയിലാണ്. ഇസ്രയേലി ആര്‍ക്കിടെക്റ്റായ മോഷേ സഫ്ദീ ഡിസൈന്‍ ചെയ്ത ഈ പൂള്‍ ഹോട്ടലിന്റെ 55-ാമത്തെ നിലയിലാണുള്ളത്. 2010ല്‍ തുറന്നു കൊടുത്ത ഈ പൂളിന് 146 മീറ്ററാണ് നീളം. ഹോട്ടലിന്റെ മേല്‍ക്കൂരയുടെ ഒരു വശം മുഴുവനായി പൂള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ വെള്ളം അന്തരീക്ഷത്തില്‍ നില്‍ക്കുന്നതു പോലെ തോന്നും

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

5. മുര്‍ നദിക്കരയിലെ ടവര്‍, ഓസ്ട്രിയ

ഡബിള്‍ ഹെലിക്‌സ് ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ നിരീക്ഷണ ടവര്‍ 2009ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജര്‍മന്‍ ആര്‍ക്കിടെക്ട് സ്ഥാപനമായ ടെറെയ്ന്‍ രൂപകല്‍പന ചെയ്ത ഈ ടവറില്‍ പരസ്പരം ചുറ്റിപ്പിണഞ്ഞ് പോകുന്ന രണ്ട് പടിക്കെട്ടുകളാണ് ഉള്ളത്. സ്ലോവേനിയയുമായി അതിര്‍ത്തി പങ്കിടുന്ന മുര്‍ നദിക്കരയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

6. കാസ ബ്രൂട്ടെയ്ല്‍, ഗ്രീസ്

ഗ്രീക്ക് ആര്‍ക്കിടെക്റ്റുകളായ ഒപിഎയുടെ രൂപകല്‍പനയിലാണ് വ്യത്യസ്തമായ ഈ കെട്ടിടം നിര്‍മിക്കപ്പെട്ടത്. കിഴുക്കാംതൂക്കായ മലയിടുക്കില്‍ നിര്‍മിക്കപ്പെട്ട ഇതിനു മുകളില്‍ ഒരു സ്വിമ്മിംഗ് പൂളും സജ്ജമാക്കിയിട്ടുണ്ട്.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

7. വോക്ക് ഓണ്‍, പോളണ്ട്

പോളിഷ് ആര്‍ക്കിടെക്റ്റുകളായ സലേവ്‌സ്‌കി ആര്‍ക്കിടെക്ചര്‍ നിര്‍മിച്ച സ്‌പൈറല്‍ വോക്ക് വേയാണ് ഇത്. അടുത്തുള്ള മറ്റ് കെട്ടിടങ്ങളുമായി റോപ്പുകളുപയോഗിച്ച് ബന്ധിച്ചാണ് ഇത് നിര്‍ത്തിയിരിക്കുന്നത്.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍

8. ഷാംഗ്ഹായ് ഹോളിഡേ ഇന്‍, ചൈന

ഇരുപത്തിനാലാം നിലയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ നീന്തല്‍ക്കുളം ഹൃദയ ശക്തിയുള്ളവര്‍ക്കു മാത്രമേ ഉപയോഗിക്കാനാകൂ. ഇതിന്റെ അടിത്തട്ട് നിര്‍മിച്ചിരിക്കുന്നത് ഗ്ലാസുകൊണ്ടാണ്. നീന്തുമ്പോള്‍ താഴെ നിരത്തിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം.

മുകളില്‍ കയറി താഴേക്കു നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യ നിര്‍മിതികള്‍