Thursday , 13 December 2018
Kalyan
News Updates

മീൻ കുഴമ്പ്

Fish-curry

വളരെ വ്യത്യസ്തമായ ഒരു മീൻകറി പരീക്ഷിച്ച് നോക്കാം. വെള്ളം തീരെ കുറച്ച് വെക്കുന്നതു കൊണ്ട് തന്നെ ഈ കറിയിൽ മീനിന്റെ യഥാർത്ഥ ടേസ്റ്റ് അറിയാനാകും.

മീൻ -അര കിലോ
ചെറിയ ഉള്ളി -100 ഗ്രാം
പച്ചമുളക് -4 എണ്ണം
തക്കാളി -1
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -1 1/2 ടേബിൾ സ്പൂൺ
കടുക് -അര ടേബിൾസ്പൂൺ
ഉലുവ -അര ടേബിൾസ്പൂൺ
മുളകുപൊടി -1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1/2 ടേബിൾസ്പൂൺ
മല്ലിപൊടി – 1 1/2 ടേബിൾ സ്പൂൺ
വാളൻപുളി -2 ടേബിൾ സ്പൂൺ
കറിവേപ്പില -20
മല്ലിയില -2 ടേബിൾ സ്പൂൺ
ഉപ്പ് -പാകത്തിന്
എണ്ണ -1 1/2 ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം
മീൻ ചെറിയ കഷണങ്ങളായി മുറിക്കുക. ഉള്ളിയും പച്ചമുളകും നീളത്തിൽ അരിയുക. തക്കാളി പേസ്റ്റാക്കുക. വാളൻപുളി അര കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. മല്ലിയില ചെറുതായി അരിയുക. ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുകും ഉലുവയും ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഉലുവ മൂപ്പിക്കുക. ഇതിലേയ്ക്ക് ഉള്ളിയും പച്ചമുളകും അരിഞ്ഞതും ഇടുക. പച്ചമണം മാറിക്കഴിയുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്തിളക്കി മൂപ്പിക്കുക. എന്നിട്ട് തക്കാളി പേസ്റ്റും ചേർത്തിളക്കി മൂത്തുകഴിയുമ്പോൾ മീൻ കഷണങ്ങളും വാളൻപുളി പിഴിഞ്ഞ് അരിച്ചെടുത്തതും പാകത്തിന് ഉപ്പും കറിവേപ്പില എന്നിവയും ചേർത്ത് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കി വേവിക്കുക. കട്ടിയുള്ള ഗ്രേവിയുള്ള കറിയാണിത്. മല്ലിയില വിതറി അലങ്കരിക്കുക.

DONT MISS