Thursday , 18 January 2018
Kalyan
News Updates

നെയ് ചോറുണ്ടാക്കാം

ghee

 

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് നെയ് ചോർ. നെയ് ചോർ എന്നാണ് പേരെങ്കിലും ഇതിൽ ആവശ്യത്തിന് മാത്രമേ നെയ് ചേർക്കേണ്ടതുള്ളൂ. സാധാരണയായി നെയ് ചോറുണ്ടാക്കാൻ ചെറിയ അരിയാണ് ഉപയോഗിക്കുക. അരിയുടെ അളവ് കൂട്ടുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവും ശ്രദ്ധിക്കുക. നെയ് ചോർ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

അരി (ജീരകശാല നെയ്‌ച്ചോർ അരി)- 1 ഗ്ലാസ്
വെള്ളം- ഒന്നര ഗ്ലാസ്
നെയ്യ്- 3 ടേബിൾ സ്പൂൺ
സവാള അരിഞ്ഞത്- കാൽ കപ്പ്
ഏലയ്ക്ക-2
കറുവപ്പട്ട-3
ഗ്രാമ്പു-5
അണ്ടിപ്പരിപ്പ്
മുന്തിരി
ഉപ്പ്- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

ആദ്യം അരി പച്ചവെള്ളത്തിൽ കഴുകി എടുക്കുക. പാത്രം അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നെയ്യൊഴിക്കുക. നെയ് ചൂടാകുമ്പോൾ ഗ്രാമ്പു, കറുവപട്ട, ഏലക്കാ എന്നിവ ചേർക്കുക. ഇവ ചെറുതായി ചൂടായതിന് ശേഷം അതിലേയ്ക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. വെള്ളം തിളച്ച് വരുമ്പോൾ ഇതിലേയ്ക്ക് അരി ഇട്ട് മൂടിവയ്ക്കുക. അഞ്ച് മിനിറ്റ് കഴിയുമ്പോൾ ഒന്ന് ചെറുതായി ഇളക്കണം. വെള്ളം വറ്റി അരി വെന്തു കഴിഞ്ഞാൽ അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് മുന്തിരിയും അണ്ടിപ്പരിപ്പും, അരിഞ്ഞ സവാളയും വറുത്തെടുത്ത് (ചെറിയ ബ്രൗൺ നിറത്തിൽ) ചോറിന് മുകളിൽ വിതറുക.

DONT MISS