ബാലിസ് ഫാഷൻ ഷോ നാളെ ബംഗളൂരിൽ

ശ്രീലങ്കയിലെ പ്രമുഖ കാസിനോ ഗ്രൂപ്പായ ബാലിസിന്റെ ഫാഷൻ ഷോയും ഡാൻസ് പാർട്ടിയും നാളെ ബംഗളൂരുവിൽ അരങ്ങേറും. താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ പ്രമുഖ മോഡലുകളും സിനിമാ, ഫാഷൻ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
 | 
ബാലിസ് ഫാഷൻ ഷോ നാളെ ബംഗളൂരിൽ


ബാംഗളൂരു:
ശ്രീലങ്കയിലെ പ്രമുഖ കാസിനോ ഗ്രൂപ്പായ ബാലിസിന്റെ ഫാഷൻ ഷോയും ഡാൻസ് പാർട്ടിയും നാളെ ബംഗളൂരുവിൽ അരങ്ങേറും. താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ പ്രമുഖ മോഡലുകളും സിനിമാ, ഫാഷൻ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ശ്രീലങ്കൻ ടൂറിസത്തിന്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ സമീപ വർഷങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കാസിനോയും ഫൈവ് സ്റ്റാർ ഹോട്ടലുമുൾപ്പെടെ ശ്രീലങ്കയിലേക്കുള്ള അന്താരാഷ്ട്ര യാത്രകരിൽ നല്ലൊരു ശതമാനത്തേയും ഓരോ വർഷവും എത്തിക്കുന്ന ഗ്രൂപ്പാണ് ബാലിസ്. ബാലിസിന്റെ ഇന്ത്യൻ പ്രചരണങ്ങളുടെ തുടക്കം കൂടിയാണ് ബാംഗളൂരുവിൽ നടക്കുന്നത്.