ശരീരത്തിൽ ലബനൻ ദേശീയഗാനത്തിന്റെ വരികൾ; പോൺ താരത്തിന് വധഭീഷണി

ലബനൻ ദേശീയഗാനത്തിന്റെ ആദ്യവരികൾ ശരീരത്തിൽ ടാറ്റു ചെയ്ത പ്രശസ്ത പോൺ താരത്തിന് വധഭീഷണി. ടാറ്റു ചെയ്ത ഭാഗങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ വർധിച്ചത്. ഏറ്റവും ഹോട്ടായ പോൺ താരമെന്ന ബഹുമതിക്ക് അർഹയായ മിയ ഖലീഫയ്ക്കെതിരെയാണ് ലബനനിൽ നിന്ന് ഭീഷണി ഉയരുന്നത്.
 | 

ശരീരത്തിൽ ലബനൻ ദേശീയഗാനത്തിന്റെ വരികൾ; പോൺ താരത്തിന് വധഭീഷണി
വാഷിംഗ്ടൺ:
ലബനൻ ദേശീയഗാനത്തിന്റെ ആദ്യവരികൾ ശരീരത്തിൽ ടാറ്റു ചെയ്ത പ്രശസ്ത പോൺ താരത്തിന് വധഭീഷണി. ടാറ്റു ചെയ്ത ഭാഗങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ വർധിച്ചത്. ഏറ്റവും ഹോട്ടായ പോൺ താരമെന്ന ബഹുമതിക്ക് അർഹയായ മിയ ഖലീഫയ്‌ക്കെതിരെയാണ് ലബനനിൽ നിന്ന് ഭീഷണി ഉയരുന്നത്.

1993ൽ ലബനനിൽ ജനിച്ച മിയ 2000ൽ കുടുംബസമേതം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് 2001ൽ അമേരിക്കൻ സ്വദേശിയെ വിവാഹം ചെയ്ത മിയ ഇപ്പോൾ ഫ്‌ളോറിഡയിലാണ് സ്ഥിരതാമസം.

എന്നാൽ മിയ അൽപവസ്ത്രധാരിയായി അശ്ലീല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് നാടിനെയും നാട്ടുകാരെയും മിയ മോശക്കാരാക്കുന്നുവെന്നാണ് ലബനൻക്കാരുടെ പരാതി. മറച്ചുവയ്ക്കാനുള്ള ശരീരം തുറന്നുകാണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അതിന് അർഹമായ ശിക്ഷ ഉടൻ തന്നെ ലഭിക്കുമെന്നാണ് സോഷ്യൽമീഡിയയിലൂടെ ഉയരുന്ന ഭീഷണി സന്ദേശങ്ങൾ. തല ഉടൻ അറുത്തുമാറ്റുമെന്നും പോൺ താരമായി ജീവിക്കുന്നതിനെക്കാൾ നല്ലത് ആത്മഹത്യചെയ്യുന്നതാണെന്നും ചിലർ പറയുന്നു.

ഇത്തരം ഭീഷണികൾ തനിക്കൊരു പ്രശ്‌നമല്ലെന്നാണ് മിയ പറയുന്നത്. പശ്ചിമേഷ്യയിൽ ഇതിനേക്കാൾ ഗൗരവമേറിയ വിഷയങ്ങളൊന്നുമില്ലേയെന്നും നല്ലൊരു പ്രസിഡന്റിനെ കണ്ടെത്തി ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള അവർ നേരിടുകയും ചെയ്യട്ടെയെന്നുമാണ് മിയയുടെ പ്രതികരണം.