ഫാഷൻ ഡിസൈനർ റിതു കുമാറിന്റെ കടയിൽ വൻ കവർച്ച; 60 ലക്ഷത്തിന്റെ നഷ്ടം

പ്രമുഖ ഫാഷൻ ഡിസൈനർ റിതു കുമാറിന്റെ ഷോപ്പിൽ വൻ കവർച്ച. ഡൽഹിയിലെ സൗത്ത് എക്സ്റ്റൻഷൻ മാർക്കറ്റിന് സമീപത്തെ കടയിലാണ് വൻ കവർച്ച നടന്നത്. 60 ലക്ഷത്തോളം രൂപയും വിലപിടിപ്പുള്ള വസ്ത്രങ്ങളും കവർന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഹൗസ് ഖാസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 | 
ഫാഷൻ ഡിസൈനർ റിതു കുമാറിന്റെ കടയിൽ വൻ കവർച്ച; 60 ലക്ഷത്തിന്റെ നഷ്ടം

ന്യൂഡൽഹി: പ്രമുഖ ഫാഷൻ ഡിസൈനർ റിതു കുമാറിന്റെ ഷോപ്പിൽ വൻ കവർച്ച. ഡൽഹിയിലെ സൗത്ത് എക്സ്റ്റൻഷൻ മാർക്കറ്റിന് സമീപത്തെ കടയിലാണ് വൻ കവർച്ച നടന്നത്. 60 ലക്ഷത്തോളം രൂപയും വിലപിടിപ്പുള്ള വസ്ത്രങ്ങളും കവർന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഹൗസ് ഖാസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മോഷ്ടാക്കൾ കടയുടെ പൂട്ട് തകർത്താണ് അകത്ത് കടന്നതെന്ന് പോലീസ് പറയുന്നു. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ വിൽപ്പന നടക്കുന്ന റിതു കുമാറിന്റെ കടകളിൽ ഒന്നാണിത്.

ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, വിദ്യ ബാലൻ, അനുഷ്‌ക ശർമ്മ തുടങ്ങിയ ബോളിവുഡ് നടിമാരുടെ വസ്ത്രങ്ങൽ ഡിസൈൻ ചെയ്യുന്നത് റിതു കുമാറാണ്. ബൂട്ടിക് എന്ന കൺസെപ്റ്റ് ആദ്യമായി ഇന്ത്യയിലെത്തിക്കുന്നത് റിതു കുമാറാണ്.