Friday , 30 October 2020
News Updates

സ്‌ട്രൈപ്‌സിലെ ഫാഷൻ

Stribes

ആളുകളുടെ പണ്ടേയുളള ഹരമാണ് സ്‌ട്രൈപ്‌സ് എന്ന വരയൻ വസ്ത്രങ്ങൾ. ഒന്നോ രണ്ടോ നിറങ്ങളിൽ നിന്നു മാറി നൂറു കണക്കിന് ഡിസൈനുകളും നിറങ്ങളുമായാണ് ഇപ്പോൾ സ്‌ട്രൈപ്‌സ് വരുന്നത്. മുമ്പൊക്കെ സ്‌ട്രൈപ്‌സ് എന്നാൽ ഒഫീഷ്യൽ ലുക്ക് എന്നായിരുന്നു. എന്നാൽ ഇപ്പോൾ കാഷ്വൽ വെയറിലും പാർട്ടി വെയറിലും എല്ലാമുണ്ട് സ്‌ട്രൈപ്‌സിന്റെ വിവിധ ഫാഷനുകൾ. തിൻ സ്‌ട്രൈപ്‌സിന് പകരം വീതിയേറിയ വരകളാണ് പുതിയ ഫാഷനെന്നു മാത്രം. മുൻ കാലങ്ങളിൽ കറുപ്പും വെള്ളയും വെള്ളയും നീലയും സ്‌ട്രൈപ്‌സ് ആയിരുന്നു കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് കടുംനിറത്തിലുള്ള സ്‌ട്രൈപ്‌സ് ആണ് ആളുകൾക്കിഷ്ടം.

സ്‌ട്രൈപ്‌സ് കുറുകെ വരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. വണ്ണം കൂടുതലുള്ളവർ ധരിക്കുന്ന തരം വസ്ത്രങ്ങളല്ല വണ്ണം കുറഞ്ഞവർ ധരിക്കേണ്ടത്. വെർട്ടിക്കൽ സ്‌ട്രൈപ്‌സ് ആണെങ്കിൽ ഉയരം കൂടുതലുള്ളതായും വണ്ണം കുറഞ്ഞതായും തോന്നിക്കും. ആദ്യം ഷർട്ടുകളിൽ മാത്രമായിരുന്നു ഇത്തരം സ്‌ട്രൈപ്‌സ് ഫാഷൻ. ഇപ്പോൾ ഷർട്ടുകളിൽ മാത്രമായി സ്‌ട്രൈപ്‌സ് ഫാഷൻ ഒതുങ്ങുന്നില്ല. മിനി സ്‌കർട്ടിലും ഗൗണുകളിൽ പോലും സ്‌ട്രൈപ്‌സ് കടന്നുവരുന്നു. സ്‌ട്രൈപ്പുള്ള ടീഷർട്ടും വിപണിയിൽ സുലഭമാണ്. ലേഡീസ് പാന്റ്‌സിലും ജാക്കറ്റിലും സ്‌ട്രൈപ്‌സ് ഇപ്പോൾ ഫാഷനാണ്. മാത്രമല്ല,ഷൂസിലും ബാഗിലുമൊക്കെ ഇത്തരം സ്‌ട്രൈപ്‌സ് ഫാഷൻ വന്നു കഴിഞ്ഞു.

 

Topics: | |

DONT MISS