ബുദ്ധ സന്യാസികളുടെ ഫാഷൻ ഷോ ശ്രദ്ധേയമായി

ജപ്പാനിൽ കഴിഞ്ഞ ദിവസം നടന്ന ഫാഷൻ ഷോ അവതരണം കൊണ്ട് ലോക ശ്രദ്ധയാകർഷിച്ചു. ചുവന്ന പരവതാനിയിലൂടെ ക്യാറ്റ് വാക്ക് നടത്തിയ മോഡലുകൾ ആരായിരുന്നെന്നോ? ബുദ്ധ സന്യാസിമാർ! മുന്നൂറ് കാണികൾക്ക് മുന്നിലൂടെ ചുവട് വച്ച പത്ത് സന്യാസിമാരേയും കാണികൾ പ്രോത്സാഹിപ്പിച്ചതായി ജാപ്പനീസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
 | 

ബുദ്ധ സന്യാസികളുടെ ഫാഷൻ ഷോ ശ്രദ്ധേയമായി
ടോക്കിയോ: ജപ്പാനിൽ കഴിഞ്ഞ ദിവസം നടന്ന ഫാഷൻ ഷോ അവതരണം കൊണ്ട് ലോക ശ്രദ്ധയാകർഷിച്ചു. ചുവന്ന പരവതാനിയിലൂടെ ക്യാറ്റ് വാക്ക് നടത്തിയ മോഡലുകൾ ആരായിരുന്നെന്നോ? ബുദ്ധ സന്യാസിമാർ! മുന്നൂറ് കാണികൾക്ക് മുന്നിലൂടെ ചുവട് വച്ച പത്ത് സന്യാസിമാരേയും കാണികൾ പ്രോത്സാഹിപ്പിച്ചതായി ജാപ്പനീസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ജാപ്പനീസ് ഷിങ്കോൺ ബുദ്ധിസത്തിന്റെ കേന്ദ്രമായ മൗണ്ട് കോയ അഥവാ കൊയാസന്റെ പ്രചരണത്തിനായിട്ടായിരുന്നു ‘ബ്യൂട്ടിഫുൾ ബുദ്ധിസ്റ്റ് മോങ്ക്‌സ്’ എന്ന പ്രമേയവുമായി ഷോ സംഘടിപ്പിച്ചത്. മൗണ്ട് കോയയിൽ നൂറിലധികം ക്ഷേത്രങ്ങളുണ്ട്. ബുദ്ധസന്യാസിമാരുടെ ജീവിത രീതിയെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് ചില ക്ഷേത്രങ്ങൾ താമസ സൗകര്യവും ഒരുക്കുന്നുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന പ്രദേശമാണിത്.