70-80 കാലഘട്ടങ്ങളിലെ തരംഗമായ ജംപ്‌സ്യൂട്ട് വീണ്ടും ഹരമായി

ഫാഷൻ ലോകത്തെ മാറി വരുന്ന ട്രെൻഡുകളിൽ കാലം മറയ്ക്കാത്ത ജംപ്സ്യൂട്ടാണ് ഇപ്പോൾ താരം. എഴുപതുകളിലും എൺപതുകളിലും സ്ത്രീകൾക്കിടയിൽ ഫാഷനായിരുന്ന ജംപ്സ്യൂട്ട് ഇപ്പോൾ സെലിബ്രിറ്റികൾക്കിടയിൽ ഹരമായി മാറിയിരിക്കുകയാണ്.
 | 
70-80 കാലഘട്ടങ്ങളിലെ തരംഗമായ ജംപ്‌സ്യൂട്ട് വീണ്ടും ഹരമായി

 മുംബൈ: ഫാഷൻ ലോകത്തെ മാറി വരുന്ന ട്രെൻഡുകളിൽ കാലം മറയ്ക്കാത്ത ജംപ്‌സ്യൂട്ടാണ് ഇപ്പോൾ താരം. എഴുപതുകളിലും എൺപതുകളിലും സ്ത്രീകൾക്കിടയിൽ ഫാഷനായിരുന്ന ജംപ്‌സ്യൂട്ട് ഇപ്പോൾ സെലിബ്രിറ്റികൾക്കിടയിൽ ഹരമായി മാറിയിരിക്കുകയാണ്. ബോളിവുഡ് സുന്ദരികൾ സിനിമാ പ്രൊമോഷനും, പാർട്ടികളിലും, ഷോപ്പിങിനും മിക്കവാറും ആശ്രയിക്കുന്നത് ജംപ്‌സ്യൂട്ടിനെ തന്നെ. നീളൻ പാന്റും ടോപ്പും ഒരുമിച്ച് തുന്നിച്ചേർത്ത അയഞ്ഞ വസ്ത്രമാണ് ജംപ്‌സ്യൂട്ടിന്റെ മാതൃക. ചില മോഡലുകളിൽ ഒഴുക്കൻ മട്ടിന് പകരം ബെൽറ്റോ പട്ടയോ ഉണ്ടായേക്കും. ഹോളിവുഡ് നടിമാർക്കിടയിലും ഇതിന് പ്രിയം ഏറെയാണ്.