തരംഗമായി ലേഡീസ് ഷർട്ട്

ഫാഷൻ ലോകത്തെ മാറ്റങ്ങളിലൊന്നാണ് ലേഡീസ് ഷർട്ടുകൾ. ലേഡീസ് ഷർട്ട്സിനായി പ്രത്യേക വിഭാഗം തന്നെ ഇപ്പോൾ കടകളിലുണ്ട്. കാഷ്വലായും ഫോർമലായും ഷർട്ട് ഉപയോഗിക്കാം. സ്റ്റൈലിഷ് ആൻഡ് ട്രെൻഡി എന്നതാണ് ഷർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാഫ്സ്ലീവ്, ഫുൾസ്ലീവ്, ത്രീഫോർത്ത് ഇങ്ങനെ മൂന്നുതരം ഷർട്ടുകളുണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. സഫാരി ടൈപ്പും സാദാ കോളറുള്ളതും. ജീൻസ്, പാന്റ്സ്, ലെഗിൻസ് ഇവയുടെയെല്ലാം ഒപ്പം ഷർട്ട് ചേരും.
 | 
തരംഗമായി ലേഡീസ് ഷർട്ട്

ഫാഷൻ ലോകത്തെ മാറ്റങ്ങളിലൊന്നാണ് ലേഡീസ് ഷർട്ടുകൾ. ലേഡീസ് ഷർട്ട്‌സിനായി പ്രത്യേക വിഭാഗം തന്നെ ഇപ്പോൾ കടകളിലുണ്ട്. കാഷ്വലായും ഫോർമലായും ഷർട്ട് ഉപയോഗിക്കാം. സ്‌റ്റൈലിഷ് ആൻഡ് ട്രെൻഡി എന്നതാണ് ഷർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാഫ്സ്ലീവ്, ഫുൾസ്ലീവ്, ത്രീഫോർത്ത് ഇങ്ങനെ മൂന്നുതരം ഷർട്ടുകളുണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. സഫാരി ടൈപ്പും സാദാ കോളറുള്ളതും. ജീൻസ്, പാന്റ്‌സ്, ലെഗിൻസ് ഇവയുടെയെല്ലാം ഒപ്പം ഷർട്ട് ചേരും.

ഡബിൾ പോക്കറ്റും ചെക്ക് ഡിസൈനും കൈയിൽ ലൂപ്പുമുള്ള പ്ലെയിഡ് ഷർട്ടുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്. കോട്ടണിലും കട്ടിയുള്ള മറ്റു തുണികളിലുമാണ് പ്ലെയിഡ് ഷർട്ടുകൾ തുന്നുന്നത്. സ്‌കിന്നി ജീൻസാണ് പ്ലെയിഡ് ഷർട്ടിനൊപ്പം ചേരുക. ബ്ലാക്ക്, ബ്ലൂ ജീൻസിനൊപ്പം ഇടാവുന്നവയാണ് പ്ലെയിഡിന്റെ കളർകോമ്പിനേഷനുകൾ. ചുവപ്പ്, കറുപ്പ്, നീല, വെള്ള തുടങ്ങി എല്ലാ നിറങ്ങളിലുമുണ്ട്. 350 രൂപ മുതലാണ് പ്ലെയിഡ് ഷർട്ടിന്റെ വില.