ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ

റഷ്യയിലെ മോസ്ക്കോയിൽ നിന്നുള്ള കുട്ടി മോഡലാണ് ക്രിസ്റ്റീന പിമനോവ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ.
 | 
ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ

 

മോസ്‌ക്കോ: റഷ്യയിലെ മോസ്‌ക്കോയിൽ നിന്നുള്ള കുട്ടി മോഡലാണ് ക്രിസ്റ്റീന പിമനോവ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ. ആള് ചില്ലറക്കാരിയല്ല. തന്റെ മൂന്നാമത്തെ വയസ്സിലാണ് ക്രിസ്റ്റീന മോഡലിങ് ആരംഭിച്ചത്. അതും വോഗ്, റോബർട്ടോ കാവല്ലി, അർമാനി എന്നീ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾക്കായി.

ക്രിസ്റ്റീനയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ മുടങ്ങാതെ പോസ്റ്റ് ചെയ്ത് അവളുടെ പേരിലുള്ള അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അമ്മയാണ്. അമ്മ നേരത്തേ മോഡലായിരുന്നു. അതിനാൽ മകളുടെ ഗ്ലാമറസ് ജീവിതം ചിത്രീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും തികഞ്ഞ പ്രൊഫഷണലിസമുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

പക്ഷേ ഇതിന് ഒരു മറുവശം കൂടിയുണ്ട്. പ്രായം കുറഞ്ഞ ഒരു കുട്ടിയുടെ ചിത്രങ്ങൾ എന്ന നിലയിലല്ല ക്രിസ്റ്റീനയുടെ ചിത്രങ്ങളെ ഇന്റർനെറ്റ് സമൂഹം കാണുന്നതെന്നും കുട്ടിയുടെ ചിത്രങ്ങൾ തുടർച്ചയായി പോസ്റ്റ് ചെയ്യുന്നത് നിർത്തണം എന്നും വിമർശനമുണ്ട്. മുതിർന്ന മോഡലുകളേപ്പോലെ വസ്ത്രം ധരിച്ച് പോസ് ചെയ്യുന്ന കുട്ടിയുടെ ചിത്രങ്ങൽ മാന്യതക്ക് നിരക്കുന്നതല്ലെന്നും ഒരു വിഭാഗം പറയുന്നു.

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടി എന്നാണ് ക്രിസ്റ്റീന അറിയപ്പെടുന്നത്. ഫേസ്ബുക്കിൽ 25 ലക്ഷം ആരാധകരും ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തോളം ആരാധകരുമാണ് കുഞ്ഞു ക്രിസ്റ്റീനക്കുള്ളത്.

ക്രിസ്റ്റീനയുടെ ചിത്രങ്ങൾ കാണാം.

ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ ക്രിസ്റ്റീന: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പർമോഡൽ