ഇനി കഴുകേണ്ടാത്ത യോഗാ പാന്റും!

തുണി കഴുകി മടുക്കുമ്പോൾ നമ്മൾ മനസ്സിലെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും അലക്കുകയേ വേണ്ടാത്ത തുണി ആരെങ്കിലും കണ്ടു പിടിച്ചിരുന്നെങ്കിലെന്ന്. എന്നാലിതാ അങ്ങനൊന്ന് കണ്ടുപിടിച്ചിരിക്കുന്നു. കഴുകുകയേ വേണ്ടാത്ത യോഗാ പാന്റ്. ലെഗ്ഗിങ്സിനോട് സാമ്യമുള്ള വർക്കൗട്ട് പാന്റ്സാണിത്. വിയർപ്പ് വലിച്ചെടുക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നവയാണ് ഈ യോഗാ പാന്റുകൾ. അഴുക്കിനെ പ്രതിരോധിക്കാനുള്ള കഴിവാണ് പ്രത്യേകത. ഇതൊക്കെ കൊണ്ട് തന്നെ ആഴ്ചകളോളം ധരിച്ചാലും മുഷിഞ്ഞതാണെന്ന തോന്നലേ ഉദിക്കുന്നില്ല എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
 | 
ഇനി കഴുകേണ്ടാത്ത യോഗാ പാന്റും!

തുണി കഴുകി മടുക്കുമ്പോൾ നമ്മൾ മനസ്സിലെങ്കിലും ആഗ്രഹിച്ചിരുന്നിരിക്കും അലക്കുകയേ വേണ്ടാത്ത തുണി ആരെങ്കിലും കണ്ടു പിടിച്ചിരുന്നെങ്കിലെന്ന്. എന്നാലിതാ അങ്ങനൊന്ന് കണ്ടുപിടിച്ചിരിക്കുന്നു. കഴുകുകയേ വേണ്ടാത്ത യോഗാ പാന്റ്. ലെഗ്ഗിങ്‌സിനോട് സാമ്യമുള്ള വർക്കൗട്ട് പാന്റ്‌സാണിത്. വിയർപ്പ് വലിച്ചെടുക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നവയാണ് ഈ യോഗാ പാന്റുകൾ. അഴുക്കിനെ പ്രതിരോധിക്കാനുള്ള കഴിവാണ് പ്രത്യേകത. ഇതൊക്കെ കൊണ്ട് തന്നെ ആഴ്ചകളോളം ധരിച്ചാലും മുഷിഞ്ഞതാണെന്ന തോന്നലേ ഉദിക്കുന്നില്ല എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ സാറാ തെരേസ് ആണ് ഈ കാപ്രി-കട്ട് പാന്റ്‌സ് ഡിസൈൻ ചെയ്തിരിക്കുന്നത്. വില അൽപം കൂടും. 4,500 മുതൽ 5,000 വരെയാകും ഒരെണ്ണത്തിന്. നാല് തരം അളവുകളിലും ടൈ ഡൈ, സിട്രസ്, വാട്ടർമെലൺ, സ്‌നോ ഡ്രീം തുടങ്ങി എട്ടോളം ഡിസൈനുകളിലും യോഗാ പാന്റ് വിപണിയിൽ ലഭ്യമാണ്. സുഗന്ധം നിലനിർത്തുന്ന ഘടകത്തോടൊപ്പം ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകയേയും, വിയർപ്പിനേയും ഈ വസ്ത്രം ചെറുക്കുന്നു. അതുകൊണ്ട് തന്നെ ഇത് എപ്പോഴും ഈർപ്പമില്ലാതെ ഉണങ്ങിയിരിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

80 ശതമാനം പോളിസ്റ്ററും 20 ശതമാനം സ്പാൻഡക്‌സിന്റേയും മിശ്രിതമാണിത്. ഇവരുടെ എല്ലാ വസ്ത്രങ്ങളും തന്നെ വളരെ കളർഫുളാണ്. ഇതിന്റെ സുഗന്ധത്തിന് ഗ്യാരണ്ടിയും ഇവർ നിർദേശിക്കുന്നു. 25 തവണ വരെ വസ്ത്രം കഴുകിയാലും സുഗന്ധം നിലനിൽക്കുമെന്നാണ് ഡിസൈനർ പറയുന്നത്. എന്നാൽ വിയർപ്പ് ഇല്ലാതാക്കാനുള്ള കഴിവും മറ്റ് പ്രത്യേകതകളും തുണി നശിക്കും വരെ നിലനിൽക്കും. അമേരിക്കയിലാണ് ഈ വസ്ത്രം പുറത്തിറക്കിയിരിക്കുന്നത്. പോളി-സ്പാൻഡക്‌സ് പ്രിന്റിൽ ബാഗുകളും ഇവർ പുറത്തിറക്കിയിട്ടുണ്ട്.