സൗന്ദര്യസംരക്ഷണത്തിന് റോസ് വാട്ടർ

സൗന്ദര്യസംരക്ഷണത്തിൽ റോസ്വാട്ടർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പല സൗന്ദര്യപ്രശ്നങ്ങൾക്കും റോസ് വാട്ടർ ഒരു ശാശ്വത പരിഹാരമാണ്. റോസ് വാട്ടറിന്റെ ചില ഉപയോഗങ്ങൾ മനസിലാക്കാം.
 | 
സൗന്ദര്യസംരക്ഷണത്തിന് റോസ് വാട്ടർ

 

സൗന്ദര്യസംരക്ഷണത്തിൽ റോസ്‌വാട്ടർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പല സൗന്ദര്യപ്രശ്‌നങ്ങൾക്കും റോസ് വാട്ടർ ഒരു ശാശ്വത പരിഹാരമാണ്. റോസ് വാട്ടറിന്റെ ചില ഉപയോഗങ്ങൾ മനസിലാക്കാം.

1. ചർമ്മത്തിലെ കറുത്ത പാടുകൾ, മുഖക്കുരു എന്നിവ അകറ്റാൻ ഒന്നിടവിട്ട ദിവസങ്ങളിൽ റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തടവിയാൽ മതി.

2. ചന്ദനവും റോസ് വാട്ടറും കലർത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാൽ കണ്ണിന് നല്ല കുളിർമ ലഭിക്കും.

3. ഗ്ലിസറിനും റോസ് വാട്ടറും യോചിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ചാൽ താരൻ അകലും.

4. കുളിക്കാനുള്ള വെള്ളത്തിൽ നാലോ അഞ്ചോ തുള്ളി റോസ് വാട്ടർ കലർത്തിയാൽ ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.

6. രാത്രിയിൽ കിടക്കുന്നതിനു മുമ്പ് ശരീരത്തിൽ റോസ് വാട്ടർ പുരട്ടുന്നത് ശരീരത്തിലെ അഴുക്ക് അകലുന്നതിനൊപ്പം ശരീരത്തിലെ ഈർപ്പം നിലനിർത്താനും സഹായകമാകും.