മിഷേൽ ഒബാമയ്ക്ക് നൽകാൻ ബനാറസ് സാരികൾ ഒരുക്കി നെയ്ത്തുകാർ

ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിന് സമ്മാനമായി നൽകുന്നത് വിലപിടിപ്പുള്ള സാരികൾ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലത്തിൽ നിന്നുമാണ് ഈ സാരികൾ തയ്യാറാക്കുന്നത്.
 | 

മിഷേൽ ഒബാമയ്ക്ക് നൽകാൻ ബനാറസ് സാരികൾ ഒരുക്കി നെയ്ത്തുകാർ

വാരാണസി: ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിന് സമ്മാനമായി നൽകുന്നത് വിലപിടിപ്പുള്ള സാരികൾ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലത്തിൽ നിന്നുമാണ് ഈ സാരികൾ തയ്യാറാക്കുന്നത്. സാരികൾ നെയ്യുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ രണ്ട് മാസമായി വാരാണസിയിലെ കൈത്തറി നെയ്ത്തുകാർ. വ്യത്യസ്ത നിറങ്ങളുള്ള നൂലുകൾ ഇഴചേർത്ത് ബനാറസ് സാരികളാണ് മിഷേലിനായി ഇവർ ഒരുക്കിയത്.

ഡൽഹിയിലെ സെൻട്രൽ കോർട്ടേജ് ഇൻഡസ്ട്രീസ് എംപോറിയത്തിൽ ഇവർ നെയ്‌തെടുത്ത സാരികൾ മിഷേലിനായി എത്തിക്കഴിഞ്ഞു. 200 സാരികളാണ് വാരാണസിയിൽ നിന്ന് ഇവിടെയെത്തിച്ചിരിക്കുന്നത്. തങ്ങളുടെ ഷോറൂമിൽ കിട്ടുന്നതിൽ വച്ച് ഏറ്റവും മികച്ച സാരികളാണ് ഒബാമയുടെ ഭാര്യയായ മിഷേലിന് വേണ്ടി എത്തിയിട്ടുള്ളതെന്ന് സെൻട്രൽ കോർട്ടേജ് ഇൻഡസ്ട്രീസ് എംപോറിയം ഡെപ്യൂട്ടി മാനേജർ അനുഭ മാർവ പറഞ്ഞു. വിവിധ തരത്തിലുള്ള ബ്രൊക്കൈഡുള്ള കനം കൂടിയ സാരികളാണ് അവയിൽ അധികമെന്നും അവർ പറഞ്ഞു.