മിഷേൽ ഒബാമ ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തത് ഇന്ത്യൻ ഡിസൈനർ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മിഷേൽ ഒബാമ ധരിച്ച വസ്ത്രം രൂപകല്പന ചെയ്തത് ഇന്ത്യൻ ഡിസൈനർ. പ്രശസ്ത ഇന്ത്യൻ ഡിസൈനറായ ബിഭു മൊഹപത്രയാണ് മിഷേൽ ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
 | 

മിഷേൽ ഒബാമ ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തത് ഇന്ത്യൻ ഡിസൈനർ

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മിഷേൽ ഒബാമ ധരിച്ച വസ്ത്രം രൂപകല്പന ചെയ്തത് ഇന്ത്യൻ ഡിസൈനർ. പ്രശസ്ത ഇന്ത്യൻ ഡിസൈനറായ ബിഭു മൊഹപത്രയാണ് മിഷേൽ ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒബാമയും മിഷേലും ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തി മണിക്കൂറുകൾക്ക് ശേഷം ട്വിറ്ററിലൂടെയാണ് ബിഭു ഇക്കാര്യം അറിയിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ജ്യോമെട്രിക് പ്രിന്റ് വർക്കുള്ള വസ്ത്രമാണ് മിഷേൽ ധരിച്ചത്. വസ്ത്രത്തിന്റെ മധ്യ ഭാഗത്തായി പൂക്കളുടെ ഡിസൈനും ഉണ്ട്. മുട്ട് വരെ ഇറങ്ങി നിൽക്കുന്ന ഫ്രോക്കിന് പുറമെ ഫുൾ സ്ലീവ് ഓവർ കോട്ടും വസ്ത്രത്തിന് കൂടുതൽ മിഴിവേകി. ശരിക്കും ഇന്ത്യൻ കലാ വിരുതിൽ തിളങ്ങുക തന്നെ ചെയ്തു മിഷേൽ.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഭു മൊഹപത്ര ഒഡീഷ സ്വദേശിയാണ്. കരീന കപൂർ, സോനം കപൂർ ഉൾപ്പെടെയുള്ളവരുടെ വസ്ത്രം സിസൈൻ ചെയ്യുന്നത് ബിഭുവാണ്.