ഹിന്ദു ഡ്രൈവറെ അയയ്ക്കണമെന്ന ആവശ്യത്തിന് മറുപടിയുമായി ടാക്‌സി സര്‍വീസ്

ഹിന്ദു ഡ്രൈവറെ അയയ്ക്കണമെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് ഒല ക്യാബ് എന്ന ടാക്സി സര്വീസ് കമ്പനിയുടെ പ്രതികരണം സോഷ്യല് മീഡിയയില് വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് ഹൈദരബാദ് സ്വദേശി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. മതത്തിന്റെ പേരില് ഡ്രൈവര്മാരെ വേര്തിരിച്ചു കാണുന്ന രീതി തങ്ങള്ക്കില്ലെന്നായിരുന്നു ടാക്സി കമ്പനിയുടെ മറുപടി ട്വീറ്റ്. ആയിരക്കണക്കിന് റീ ട്വീറ്റുകളാണ് ഇതിനുണ്ടായത്.
 | 

ഹിന്ദു ഡ്രൈവറെ അയയ്ക്കണമെന്ന ആവശ്യത്തിന് മറുപടിയുമായി ടാക്‌സി സര്‍വീസ്

ഹൈദരബാദ്: ഹിന്ദു ഡ്രൈവറെ അയയ്ക്കണമെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് ഒല ക്യാബ് എന്ന ടാക്‌സി സര്‍വീസ് കമ്പനിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് ഹൈദരബാദ് സ്വദേശി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. മതത്തിന്റെ പേരില്‍ ഡ്രൈവര്‍മാരെ വേര്‍തിരിച്ചു കാണുന്ന രീതി തങ്ങള്‍ക്കില്ലെന്നായിരുന്നു ടാക്‌സി കമ്പനിയുടെ മറുപടി ട്വീറ്റ്. ആയിരക്കണക്കിന് റീ ട്വീറ്റുകളാണ് ഇതിനുണ്ടായത്.

ഡല്‍ഹിയിലെ ടാകസി സര്‍വീസ് കമ്പനിയായ യൂബര്‍ ഒലയുടെ പ്രതികരണത്തെ പ്രശംസിച്ച് രംഗത്തെത്തി

മതത്തിന്റെ പേരിലുള്ള തരംതിരിക്കലായി കാണുന്നതിനു പകരം ഉപഭോക്താവിന്റെ ആവശ്യമായി പരിഗണിച്ചാല്‍പ്പോരേ എന്ന ചോദ്യവുമായി ഹിന്ദു ഡ്രൈവറെ ആവശ്യപ്പെട്ടയാള്‍ എത്തിയതോടെ ട്വിറ്ററില്‍ വിമര്‍ശനങ്ങളുടെ ഒഴുക്ക് ആരംഭിക്കുകയായിരുന്നു.

ഒടുവില്‍ ക്ഷമാപണവുമായി അയാള്‍ രംഗത്തെത്തിയെങ്കിലും വിഷയം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.