മംഗൾയാൻ കാർട്ടൂൺ: ന്യൂയോർക്ക് ടൈംസ് ഖേദം പ്രകടിപ്പിച്ചു

ഇന്ത്യയുടെ ചൊവ്വാ പരീക്ഷണ ദൗത്യമായ മംഗൾയാനെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ ന്യൂയോർക്ക് ടൈംസ് ഖേദം പ്രകടിപ്പിച്ചു. എഡിറ്റോറിയൽ പേജ് എഡിറ്റർ ആൻഡ്രൂ റോസൻതൽ ടൈംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്.
 | 

പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനെ സംബന്ധിച്ച് നിരവധി വായനക്കാർ പരാതിപ്പെട്ടെന്നും ബഹിരാകാശ ഗവേഷണണങ്ങൾ സമ്പന്ന രാജ്യങ്ങൾക്ക് മാത്രം കഴിയുന്ന ഒന്നല്ലയെന്ന് വരച്ചു കാണിക്കുകയെന്നത് മാത്രമായിരുന്നു കാർട്ടൂണിസ്റ്റ് ഹെംഗ് കിം സോംഗിന്റെ ഉദ്ദേശം. ഇന്ത്യൻ സർക്കാരിനെയോ, ഇന്ത്യൻ പൗരൻമാരെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, വായനക്കാർക്കുണ്ടായ വിഷമത്തിൽ തങ്ങൾ ഖേദം പ്രകടിപ്പിക്കുന്നതായും ആൻഡ്രൂ റോസൻതൽ പറഞ്ഞു.

കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ന്യൂയോർക്ക് ടൈംസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറഞ്ഞിരുന്നു. തലപ്പാവ് ധരിച്ച കർഷകൻ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലിൽ മുട്ടുന്നതാണ് കാർട്ടൂൺ. ക്ലബ്ബിനുള്ളിലുള്ളവർ ഇന്ത്യയുടെ വിജയകരമായ ചൊവ്വാ ദൗത്യത്തെക്കുറിച്ചുള്ള വാർത്ത വായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യക്കാരൻ വാതിലിൽ മുട്ടുന്നതിന്റെ അതൃപ്തി നിഴലിക്കുന്നുണ്ട്. ഇന്ത്യക്കാരൻ പശുവിനെ മേച്ചു നടക്കുന്ന അപരിഷ്‌കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാർട്ടൂണിലുള്ളതെന്നാണ് വിമർശമുയർന്നത്.