മദ്യനയം പൊളിച്ചടുക്കിയത് ബിബിസിയിലും വാർത്ത

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തിയത് അന്തർദേശീയ മാധ്യമങ്ങളിലും വാർത്തയായി. സർക്കാർ മുൻപ് തീരുമാനിച്ച നിലപാടുകളിൽ മാറ്റം വരുത്തിയതാണ് ബി.ബി.സിയുടെ വെബ്സൈറ്റ് ഇന്ന് വാർത്തയാക്കിയത്. കേരളത്തിൽ മദ്യനിരോധനത്തിന് മുന്നോടിയായി ആവിഷ്കരിച്ച മദ്യനയം ടൂറിസം മേഖലയിലേക്ക് ആളുകളെ ആകർഷിക്കാനാണ് മാറ്റം വരുത്തിയതെന്നും കേരളത്തിലെ ജനങ്ങൾ വർഷം എട്ട് ലിറ്റർ വരെ അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
 | 

മദ്യനയം പൊളിച്ചടുക്കിയത് ബിബിസിയിലും വാർത്ത
കൊച്ചി:
സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തിയത് അന്തർദേശീയ മാധ്യമങ്ങളിലും വാർത്തയായി. സർക്കാർ മുൻപ് തീരുമാനിച്ച നിലപാടുകളിൽ മാറ്റം വരുത്തിയതാണ് ബി.ബി.സിയുടെ വെബ്‌സൈറ്റ് ഇന്ന് വാർത്തയാക്കിയത്. കേരളത്തിൽ മദ്യനിരോധനത്തിന് മുന്നോടിയായി ആവിഷ്‌കരിച്ച മദ്യനയം ടൂറിസം മേഖലയിലേക്ക് ആളുകളെ ആകർഷിക്കാനാണ് മാറ്റം വരുത്തിയതെന്നും കേരളത്തിലെ ജനങ്ങൾ വർഷം എട്ട് ലിറ്റർ വരെ അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മദ്യനയത്തിന് മുഴുനീള ചരിത്രവും ഉൾക്കൊള്ളിച്ചാണ് ബി.ബി.സി വാർത്തയാക്കിയത്. മദ്യനയം പ്രഖ്യാപിച്ചപ്പോഴും ബിബിസിയടക്കമുള്ള മുൻനിര അന്തർദേശീയ മാധ്യമങ്ങൾ വാർത്തായാക്കിയിരുന്നു. വരുമാനത്തിൻഫെ 20 ശതമാനവും മദ്യം വിറ്റാണ് സംസ്ഥാനം നേടുന്നതെന്നും ടൂറിസത്തെ മദ്യനിരോധനം ദോഷകരമായി ബാധിക്കുമെന്നും വാർത്ത സൂചിപ്പിക്കുന്നു.

ദ ടെലിഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, ഔട്ട്‌ലുക്ക് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങളും സംഭവം പ്രധാന്യത്തോടെ തന്നെ വാർത്തയാക്കിയിട്ടുണ്ട്.

ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് മദ്യനയത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കൂടുതൽ ബിയർ, വൈൻ പാർലറുകൾ തുറക്കാനും ഞായറാഴ്ചകളിലെ ഡ്രൈ ഡേ പിൻവലിക്കാനും തീരുമാനമായി. ബാറുകളുടെ സമയവുംം പുനക്രമീകരിച്ചു. ആഴ്ചയിൽ 90 മണിക്കൂർ പ്രവർത്തിക്കും. ദിവസം 12.30 മണിക്കൂർ മാത്രം. ദേശീയപാതയോരത്തുള്ള 163 ബിവറേജസ് ഔട്ടലെറ്റുകൾ ജനുവരി ഒന്നു മുതൽ അടച്ചു തുടങ്ങാനും തീരുമാനിച്ചിരുന്നു.