ചന്ദ്രികയ്ക്ക് നിസാം യുവ വ്യവസായി മാത്രം

സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചും കാറിടിപ്പിച്ചും കൊന്ന മുഹമ്മദ് നിസാം ചന്ദ്രിക ദിനപത്രത്തിന് യുവവ്യവസായി മാത്രം. കഴിഞ്ഞ ദിവസമിറങ്ങിയ പത്രത്തിലാണ് നിസാമിനെ യുവവ്യവസായിയായി മാത്രംപത്രത്തിന്റെ ഒന്നാം പേജിൽ തന്നെ ചിത്രീകരിച്ചത്. ഇതോടെ പത്രത്തിന്റെ ഇ- പേജ് ഫേസ്ബുക്കിൽ ചർച്ചയായി. നിസാമിനെ സംരക്ഷിക്കുന്നത് ലീഗ് നേതൃത്വമാണെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ചന്ദ്രികയിലെ വാർത്ത.
 | 

ചന്ദ്രികയ്ക്ക് നിസാം യുവ വ്യവസായി മാത്രം
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചും കാറിടിപ്പിച്ചും കൊന്ന മുഹമ്മദ് നിസാം ചന്ദ്രിക ദിനപത്രത്തിന് യുവവ്യവസായി മാത്രം. കഴിഞ്ഞ ദിവസമിറങ്ങിയ പത്രത്തിലാണ് നിസാമിനെ യുവവ്യവസായിയായി മാത്രംപത്രത്തിന്റെ ഒന്നാം പേജിൽ തന്നെ ചിത്രീകരിച്ചത്. ഇതോടെ പത്രത്തിന്റെ ഇ- പേജ് ഫേസ്ബുക്കിൽ ചർച്ചയായി. നിസാമിനെ സംരക്ഷിക്കുന്നത് ലീഗ് നേതൃത്വമാണെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ചന്ദ്രികയിലെ വാർത്ത.

ചന്ദ്രബോസ് വധം ഒത്തു തീർപ്പാക്കൻ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഇന്നലെ പറഞ്ഞിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ മകൻ മില്ലു ദണ്ഡപാണി നിസാമിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായി മൂന്ന് കേസുകൾ ഒത്തുതീർപ്പാക്കിയത് ഇതിനു തെളിവാണെന്നും വി.എസ്. പറഞ്ഞു.
ചന്ദ്രികയ്ക്ക് നിസാം യുവ വ്യവസായി മാത്രം