വി.എസിനെതിരെ ദേശാഭിമാനിയിൽ ലേഖനം

സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി.എസ് അച്യുതാനന്ദനെ വിമർശിച്ച് കൊണ്ട് ദേശാഭിമാനിയിൽ ലേഖനം. അടിതെറ്റിയ ആകാശക്കോട്ടകൾ എന്ന തലക്കെട്ടിൽ ആർ.എസ് ബാബു എഴുതിയ ലേഖനം എഡിറ്റോറിയൽ പേജിലാണ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 | 

വി.എസിനെതിരെ ദേശാഭിമാനിയിൽ ലേഖനം
കോഴിക്കോട്:
സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി.എസ് അച്യുതാനന്ദനെ വിമർശിച്ച് കൊണ്ട് ദേശാഭിമാനിയിൽ ലേഖനം. അടിതെറ്റിയ ആകാശക്കോട്ടകൾ എന്ന തലക്കെട്ടിൽ ആർ.എസ് ബാബു എഴുതിയ ലേഖനം എഡിറ്റോറിയൽ പേജിലാണ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘വി.എസ് വന്നില്ലെങ്കിൽ സമ്മേളനത്തിൽ ഒരു പൂച്ചക്കുട്ടികൾ പോലും എത്തില്ലെന്ന് കരുതിയ വിദ്വാൻമാർക്കുള്ള മറുപടിയാണ് സമ്മേളനത്തിനെത്തിയ ആരിക്കണക്കിന് പ്രവർത്തകർ. സമ്മേളനത്തിനും റാലിക്കും വിഎസ് വരില്ലെന്ന് മാധ്യമങ്ങൾ നേരത്തെ അറിയിച്ചിട്ടും ജനലക്ഷങ്ങൾ ചെങ്കൊടിയേന്തി സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി എത്തി. 25,000 ചുവപ്പ് വളന്റിയർമാർ നേതാക്കളുടെ സല്യൂട്ട് സ്വീകരിച്ചു. വ്യക്തി എത്ര മഹാനാണെങ്കിലും അല്ലെങ്കിലും ആ വ്യക്തിയുടെ പേരിലല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുന്നതെന്ന് ആലപ്പുഴ റാലി വിളംബരം ചെയ്തു.’ – ലേഖനത്തിൽ പറയുന്നു.

പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സ്റ്റേഡിയം വരവേറ്റത് അതീവ ആഹ്ലാദത്തോടെ കരഘോഷം മുഴക്കിയാണ്. പതിനാറുവർഷം പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാത്തുസൂക്ഷിക്കുകയും വിഭാഗീയതകൾക്ക് അതീതമായി പാർട്ടിയിൽ ഐക്യം കെട്ടിപ്പടുക്കാൻ ധീരനിലപാട് കൈക്കൊള്ളുകയുംചെയ്ത പിണറായി വിജയന്റെ പേര് സ്വാഗതപ്രാസംഗികനും അധ്യക്ഷനും അടക്കമുള്ളവർ ഉച്ചരിച്ചപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി ഹർഷാരവം മുഴക്കിയെന്നും ലേഖനത്തിൽ പറയുന്നു. വി.എസിന്റെ ബദൽ രേഖ പാർട്ടി ശത്രുക്കൾ ആയുധമാക്കിയെന്നും ഇതു പാർട്ടിയ്ക്ക് ദോഷം ചെയ്തുവെന്നും ലേഖനം പറയുന്നു. ബദൽരേഖ പരസ്യപ്പെടുത്തിയത് വി.എസാണെന്ന് വ്യക്തമായി ലേഖനത്തിൽ പറയുന്നു.