ആ വാർത്ത തെറ്റ്: മദ്യം പിടിച്ചെടുത്ത ഗോഡൗൺ ആപ്പ് സ്ഥാനാർത്ഥിയുടേതല്ല

ആംആദ്മി സ്ഥാനാർത്ഥിയുടെ വീട്ടിലും ഓഫീസിലും ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെന്ന വാർത്ത തെറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ. ഉത്തംനഗറിൽ നിന്ന് ജനവിധി തേടുന്ന നരേഷ് ബില്യാണിന്റെ വീട്ടിൽ റെയ്ഡ് നടന്നെന്നാണ് വാർത്തകൾ പ്രചരിച്ചത്.
 | 

ആ വാർത്ത തെറ്റ്: മദ്യം പിടിച്ചെടുത്ത ഗോഡൗൺ ആപ്പ് സ്ഥാനാർത്ഥിയുടേതല്ല
ന്യൂഡൽഹി:
ആംആദ്മി സ്ഥാനാർത്ഥിയുടെ വീട്ടിലും ഓഫീസിലും ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെന്ന വാർത്ത തെറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ. ഉത്തംനഗറിൽ നിന്ന് ജനവിധി തേടുന്ന നരേഷ് ബില്യാണിന്റെ വീട്ടിൽ റെയ്ഡ് നടന്നെന്നാണ് വാർത്തകൾ പ്രചരിച്ചത്.

എന്നാൽ റെയ്ഡ് നടന്നത് നരേഷ് ബല്യാണിന്റെ വീട്ടിൽ അല്ലെന്നും മുകേഷ് ബല്യാൺ എന്നയാളുടെ വീട്ടിലാണ് റെയ്ഡ് നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയെത്തുടർന്ന് മലയാള മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നരേഷിന്റെ ഗോഡൗണിൽ നിന്ന് 5000 മദ്യക്കുപ്പികൾ കണ്ടെത്തിയെന്നായിരുന്നു വാർത്ത. റെയ്ഡ് നടന്ന ഗോഡൗൺ നരേഷിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വിശദീകരണത്തെ തുടർന്ന് മലയാള മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. ടൈംസ് ഓഫ് ഇന്ത്യ വാർത്ത പിൻവലിച്ച് അൽപ സമയത്തിന് ശേഷം മറ്റ് പ്രമുഖ ദേശീയമാധ്യമങ്ങളും വാർത്ത പിൻവലിച്ചിട്ടുണ്ട്.

നരേഷിന്റെ പേര് എഫ്.ഐ.ആറിൽ ചേർത്തിട്ടില്ലെന്നും ഗോഡൗൺ ആരുടെ ഉടമസ്ഥതയിലുള്ളതാണ് അന്വേഷിച്ച് വരുകയാണെന്ന് പോലീസ് പറഞ്ഞു.