‘ആഷിഖ്‌ അബു പറയുന്നത് തന്നെ ശരി… എല്ലാവരും കൈയടിക്കൂ’; പരിഹാസവുമായി വീക്ഷണം

ആഷിക് അബുവിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. കൊക്കൈൻ കേസുമായി ബന്ധപ്പെട്ട് മംഗളം നൽകിയ വാർത്തയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച സംവിധായകനെതിരെയാണ് രൂക്ഷ വിമർശനം. റിമാ കല്ലിങ്കലിനേയും ഫേസ്ബുക്ക് ഉപയോക്താക്കളേയും പത്രം ആക്ഷേപിക്കുന്നുണ്ട്.
 | 

‘ആഷിഖ്‌ അബു പറയുന്നത് തന്നെ ശരി… എല്ലാവരും കൈയടിക്കൂ’; പരിഹാസവുമായി വീക്ഷണം

കൊച്ചി: ആഷിക് അബുവിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. കൊക്കൈൻ കേസുമായി ബന്ധപ്പെട്ട് മംഗളം നൽകിയ വാർത്തയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതിനാണ് ആഷിഖിനെതിരെ രൂക്ഷ വിമർശനം. റിമാ കല്ലിങ്കലിനേയും ഫേസ്ബുക്ക് ഉപയോക്താക്കളേയും പത്രം ആക്ഷേപിക്കുന്നുണ്ട്.’ആഷിഖ് അബു പറയുന്നത് തന്നെ ശരി… എല്ലാവരും കൈയടിക്കൂ’ എന്ന തലക്കെട്ടോടെയാണ് ലേഖനം. ഭാര്യ വഴി തെറ്റിപോകാതിരിക്കാനാണ് പോകുന്നിടത്തെല്ലാം കൈപിടിച്ച് ഒപ്പം കൂട്ടുന്നതെന്നും ആക്ഷേപിക്കുന്നുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ മന്ദബുദ്ധികളെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പി.സജിത് കുമാർ ലേഖനം എഴുതിയിരിക്കുന്നത്.

മന്ത്രി മാണിക്കെതിരെ ഫേസ്ബുക്കിൽ എന്റെ വക 500(#entevaka500) എന്ന കാമ്പയിനുമായി രംഗത്തെത്തിയ ഉപയോക്താക്കളെയാണ് മന്ദബുദ്ധികൾ എന്ന് വിളിച്ചിരിക്കുന്നത്. സിനിമകൾ പലതും പരാജയപ്പെട്ടപ്പോൾ സംവിധായകൻ എന്ന ലേബൽ പിടിച്ച് നിർത്താൻ വേണ്ടിയാണ് ആഷിഖ് അബു ഇത്തരത്തിൽ ചില പൊടിക്കൈകളുമായി രംഗത്തിറങ്ങുന്നതെന്നും പത്രം ആക്ഷേപിക്കുന്നു. ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ കേരളത്തിലെ കഞ്ചാവിന് ആദ്യമായി ബ്രാൻഡ് നെയിം നൽകുന്നത് ആഷിഖ് അബുവാണെന്നും ലേഖകൻ പറയുന്നു.-

ലേഖനത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.