വീരേന്ദ്രകുമാറിനെതിരെ വീക്ഷണത്തിന്റെ മുഖപ്രസംഗം

ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖ പ്രസംഗം. വീരേന്ദ്രകുമാർ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗം പരോക്ഷമായി വിമർശിക്കുന്നു. മുന്നണിയെ ചതിക്കുന്നവർ യൂദാസിനും ബ്രൂട്ടസിനും സമമാണ്.
 | 
വീരേന്ദ്രകുമാറിനെതിരെ വീക്ഷണത്തിന്റെ മുഖപ്രസംഗം

തിരുവനന്തപുരം: ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖ പ്രസംഗം. വീരേന്ദ്രകുമാർ  നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗം പരോക്ഷമായി വിമർശിക്കുന്നു. മുന്നണിയെ ചതിക്കുന്നവർ യൂദാസിനും ബ്രൂട്ടസിനും സമമാണ്. ഇവർക്ക് ചരിത്രം മാപ്പു നൽകില്ല. അന്തിയുറങ്ങുന്ന കൂരയ്ക്ക് തീകൊളുത്തി വെളുപ്പാൻ കാലത്ത് ഇറങ്ങിപ്പോകുന്നത് നന്ദികെട്ടവരും ഹൃദയ ശൂന്യരുമാണ്. ‘ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള വീരേന്ദകുമാറിന്റെ കൂടിക്കാഴ്ചയും മുഖപ്രസംഗത്തിൽ എടുത്തു പറയുന്നുണ്ട്. വിലപേശി വിലയുറപ്പിക്കുന്ന കുടിലതകളോടാണ് മുഖപ്രസംഗം ഇതിനെ ഉപമിച്ചത്. ജെ.ഡി.യുവിനെ കൂടാതെ മറ്റ് ഘടക കക്ഷികളേയും മുഖപ്രസംഗത്തിൽ പേരെടുത്ത് വിമർശിക്കുന്നുണ്ട്.

ജെ.ഡി.യു എൽ.ഡി.എഫിലേക്ക് വരുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് ഇന്നലെ സംസ്ഥാന സമിതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പത്രത്തിന്റെ മുഖപ്രസംഗം.