ഷാർളി ഹെബ്‌ദോയെ പിന്തുണച്ച ജോർജ് ക്ലൂണിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഇറാൻ പത്രത്തിന് വിലക്ക്

ഷാർളി ഹെബ്ദോയെ പിന്തുണച്ച ഹോളിവുഡ് താരം ജോർജ് ക്ലൂണിയുടെ ചിത്രം അടിച്ച പത്രത്തിന് ഇറാനിൽ വിലക്ക്. ഇറാനിയൻ പത്രമായ മർദം ഇ എമുറസാണ് അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
 | 

ഷാർളി ഹെബ്‌ദോയെ പിന്തുണച്ച ജോർജ് ക്ലൂണിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഇറാൻ പത്രത്തിന് വിലക്ക്
ടെഹ്‌റാൻ:
ഷാർളി ഹെബ്‌ദോയെ പിന്തുണച്ച ഹോളിവുഡ് താരം ജോർജ് ക്ലൂണിയുടെ ചിത്രം അടിച്ച പത്രത്തിന് ഇറാനിൽ വിലക്ക്. ഇറാനിയൻ പത്രമായ മർദം ഇ എമുറസാണ് അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവേളയിൽ വേദിയിൽ ഷാർളി ഹെബ്‌ദോയെ പിന്തുണച്ചുകൊണ്ടുള്ള ബാഡ്ജ് ധരിച്ചെത്തിയ ക്ലൂണിയുടെ ചിത്രമാണ് പത്രം ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചത്.

‘ഞാൻ ഷാർളി’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്തയും. പത്രം ഷാർളി ഹെബ്‌ദോയേയോ നടനേയോ അനുകൂലിച്ച് പറയുന്നില്ലെങ്കിലും വാർത്തയുടെ തലക്കെട്ടിനെ നികൃഷ്ടം എന്നാണ് ഇറാൻ സർക്കാർ വിലയിരുത്തുന്നത്. പ്രവാചകൻ മുഹമ്മജ് നബിയുടെ കാർട്ടൂൺ കവർ പേജാക്കി പ്രസിദ്ധീകരിച്ച ഷാർളി ഹെബ്‌ദോയുടെ നടപടി പ്രകോപനപരവും ഇസ്ലാം മതത്തെ അവഹേളിക്കുന്നതുമാണെന്നാണ് സർക്കാരിന്റെ നിരീക്ഷണം.