ഞായാറാഴ്ച സപ്ലിമെന്റ് ശനിയാഴ്ച വിതരണം ചെയ്ത് മനോരമ

ഞായറാഴ്ച സപ്ലിമെന്റ് ശനിയാഴ്ച വിതരണം ചെയ്ത് മലയാള മനോരമ ദിനപ്പത്രം വായനക്കാരെ അല്പ നേരം കൺഫ്യൂഷനിലാക്കി. ഞായാറാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന 'ഞായറാഴ്ച' എന്നുതന്നെ പേരുള്ള മനോരമ സപ്ലിമെന്റ് കയ്യിൽ കിട്ടിയപ്പോൾ ദിവസം തന്നെ മാറിപ്പോയോ എന്ന് വായനക്കാർ അന്തിച്ചു പോയെന്നാണ് പലരുടേയും പ്രതികരണം.
 | 

ഞായാറാഴ്ച സപ്ലിമെന്റ് ശനിയാഴ്ച വിതരണം ചെയ്ത് മനോരമ

കൊച്ചി:
ഞായറാഴ്ച സപ്ലിമെന്റ് ശനിയാഴ്ച വിതരണം ചെയ്ത് മലയാള മനോരമ ദിനപ്പത്രം വായനക്കാരെ അല്പ നേരം കൺഫ്യൂഷനിലാക്കി. ഞായാറാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന ‘ഞായറാഴ്ച’ എന്നുതന്നെ പേരുള്ള മനോരമ സപ്ലിമെന്റ് കയ്യിൽ കിട്ടിയപ്പോൾ ദിവസം തന്നെ മാറിപ്പോയോ എന്ന് വായനക്കാർ അന്തിച്ചു പോയെന്നാണ് പലരുടേയും പ്രതികരണം. കേരളം മുഴുവൻ വാരാന്ത്യ സപ്ലിമെന്റ് ഇന്ന് വിതരണം ചെയ്തുവെന്നാണ് മനോരമയിൽ നിന്ന് ലഭിക്കുന്ന വിവരം. ലക്കി ത്രീ എന്ന ഗെയിമുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് സപ്ലിമെന്റ് ഒരു ദിവസം മുന്നേ വിതരണം ചെയ്യാൻ കാരണമെന്നാണ് മനോരമ പത്രം നൽകുന്ന വിശദീകരണം.

മനോരമയുടെ ഈ നടപടി ഫേസ്ബുക്കിലും ചർച്ചയായി. പലരും പത്രത്തിന്റെ ചിത്രം സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്. മനോരമ വായനക്കാരെ പ്ലിംഗിച്ചുവെന്നാണ് പലരും കമന്റ് ചെയ്തത്.