ജീൻസ് വിവാദത്തിൽ മാതൃഭൂമി: രംഗമൊഴിയാൻ പോകുന്ന തലമുറ സ്വന്തം നിർബന്ധങ്ങൾ അടിച്ചേൽപ്പിക്കരുത്

ഗായകൻ യേശുദാസിന്റെ ജീൻസ് വിവാദത്തിനെതിരെ ലേഖനവുമായി മാതൃഭൂമി ദിനപത്രം. രംഗമൊഴിയാൻ പോകുന്ന തലമുറ സ്വന്തം നിർബന്ധങ്ങൾ പുതുതലമുറയ്ക്ക് മേൽഅടിച്ചേൽപിക്കരുതെന്ന് എൻ.ഐ.ടി. മുൻ ഡയറക്ടറായ ഡോ എം.പി. ചന്ദ്രശേഖരൻ എഴുതിയ ലേഖനത്തിൽ പറയുന്നു. മലയാളിയുടെ വേഷങ്ങൾ എന്ന തലക്കെട്ടേടെയുള്ള ലേഖനം മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെണ്ണുങ്ങൾ ജീൻസ് ധരിച്ച് നടക്കരുതെന്ന് പറഞ്ഞ യേശുദാസ് എന്തുകൊണ്ടോ സ്ത്രീകൾ പർദയിട്ട് നടക്കണമെന്ന് പറഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അതാണോ എന്ന് സംശയമുണ്ടെന്നും ലേഖകൻ പറയുന്നു.
 | 

ജീൻസ് വിവാദത്തിൽ മാതൃഭൂമി: രംഗമൊഴിയാൻ പോകുന്ന തലമുറ സ്വന്തം നിർബന്ധങ്ങൾ അടിച്ചേൽപ്പിക്കരുത്

കൊച്ചി: ഗായകൻ യേശുദാസിന്റെ ജീൻസ് വിവാദത്തിനെതിരെ ലേഖനവുമായി മാതൃഭൂമി ദിനപത്രം. രംഗമൊഴിയാൻ പോകുന്ന തലമുറ സ്വന്തം നിർബന്ധങ്ങൾ പുതുതലമുറയ്ക്ക് മേൽഅടിച്ചേൽപിക്കരുതെന്ന് എൻ.ഐ.ടി. മുൻ ഡയറക്ടറായ ഡോ എം.പി. ചന്ദ്രശേഖരൻ എഴുതിയ ലേഖനത്തിൽ പറയുന്നു. മലയാളിയുടെ വേഷങ്ങൾ എന്ന തലക്കെട്ടേടെയുള്ള ലേഖനം മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെണ്ണുങ്ങൾ ജീൻസ് ധരിച്ച് നടക്കരുതെന്ന് പറഞ്ഞ യേശുദാസ് എന്തുകൊണ്ടോ സ്ത്രീകൾ പർദയിട്ട് നടക്കണമെന്ന് പറഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അതാണോ എന്ന് സംശയമുണ്ടെന്നും ലേഖകൻ പറയുന്നു.

ഐ.ടി കമ്പനികളിലും വിദേശത്തും പെൺകുട്ടികൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ അവർക്ക് സ്‌കൂട്ടറിലും മോട്ടോർ സൈക്കിളിലും യാത്ര ചെയ്യേണ്ടിവരുന്നു. അത്തരം അവസരങ്ങളിൽ സാരിയും ദുപ്പട്ടയും മറ്റും വളരെ അപകടകാരികളാണ്. അപ്പോൾ പറ്റിയ വേഷം ജീൻസും ടോപ്പും തന്നെ. എന്നാൽ ഇതിനെ എതിർക്കാൻ എന്ത് കാരണമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും ലേഖകൻ പറയുന്നു.

‘മാറു മറയ്ക്കാതെ തൊഴുമ്പോഴും പൃഷ്ഠം കാട്ടി തിരുവാതിര കളിക്കുമ്പോഴും ഇല്ലാത്ത ലൈംഗികത ജീൻസിൽ എവിടെ നിന്നു വന്നു? നാം കണ്ടു പരിചയിച്ചിട്ടുള്ളതെല്ലാം ശരിയും മറ്റെല്ലാം തെറ്റും എന്ന സങ്കല്പത്തിൽനിന്നാണ് ഇത്തരം അഭിപ്രായങ്ങൾ രൂപംകൊള്ളുന്നത്. വസ്ത്രധാരണരീതി കാലത്തിനും കാലാവസ്ഥയ്ക്കും ജോലിസൗകര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതിൽ അമർഷം കൊള്ളുന്നതിന് യാതൊരു നീതീകരണവുമില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ ജോലിചെയ്യാൻ അവസരമുള്ള നാട്ടിൽ അവർക്ക് എന്തുകൊണ്ട് ഒരേ വസ്ത്രം ധരിച്ചുകൂടാ? സ്ത്രീകൾ തെങ്ങിൽ കയറുന്ന കാലം വരുമെന്ന് പത്തുകൊല്ലം മുൻപ് ആരെങ്കിലും കരുതിയോ? ഒരു വസ്ത്രധാരണരീതിക്കും സ്ഥിരതയില്ല. സ്ഥിരത ആവശ്യവുമില്ല.’ ലേഖനത്തിൽ പറയുന്നു.

’75-80 വർഷങ്ങൾക്കപ്പുറം കേരളീയർക്ക് വസ്ത്രം ധരിക്കുന്ന പതിവേ ഇല്ലായിരുന്നു പുരുഷന്മാർക്ക് ഒരു ഒറ്റമുണ്ടും കോണകവും (മലബാറിൽ എടപ്പാൾ കൈക്കോണകവും തിരുവിതാംകൂറിൽ അമ്പലപ്പുഴ കോണകവും ആയിരുന്നു പ്രസിദ്ധം. അതിന്റെ വ്യത്യാസം പിന്നീട് പറയാം). പുറത്തിറങ്ങുമ്പോൾ ഒരു രണ്ടാംമുണ്ടും പേനക്കത്തിയും, കഴിഞ്ഞൂ വേഷവിധാനങ്ങൾ. സ്ത്രീകൾക്ക് ഒന്നരയും മുണ്ടും. വേണമെങ്കിൽ ഒരു പുതപ്പ് ആവാം. പക്ഷേ, അമ്പലത്തിൽ പോകുമ്പോൾ മാറുമറയ്ക്കാൻ പാടില്ല. അതാണ് നിയമം. അന്നത്തെക്കാലത്ത് പുരുഷന്മാർ അവരെക്കണ്ട് വെകിളിപിടിച്ചതായും കേറിപ്പിടിച്ചതായും പറഞ്ഞുകേട്ടിട്ടില്ല.” ഡോ. ചന്ദ്രശേഖരൻ പറയുന്നു.

ജീൻസ് വിവാദത്തിൽ മാതൃഭൂമി: രംഗമൊഴിയാൻ പോകുന്ന തലമുറ സ്വന്തം നിർബന്ധങ്ങൾ അടിച്ചേൽപ്പിക്കരുത്
‘ഗാനഗന്ധർവൻ ധാരാളം തിരുവാതിരക്കളി കാണാറുണ്ടെന്നാണ് എന്റെ വിശ്വാസം. മാറുമറയ്ക്കാതെ നടന്നിരുന്ന നമ്മുടെ മുത്തശ്ശിമാരുടെ കിടാങ്ങൾ റൗക്കയും ബ്ലൗസും ധരിച്ചുതുടങ്ങിയപ്പോൾ അവരുടെ വയറുകാണുന്നു, പൊക്കിൾ കാണുന്നു എന്നൊക്കെ പറയുന്നത് കേവലം ബാലിശമാണ്, ചരിത്രത്തിന്റെ നിഷേധമാണ്.’ ലേഖകൻ പറയുന്നു.

സ്ത്രീകളുടെ നേർക്കുള്ള അക്രമങ്ങളെ അവരുടെ വസ്ത്രധാരണവുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നത് കേൾക്കാം. നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള എല്ലാ ബലാത്സംഗങ്ങളും പീഡനങ്ങളും മാന്യമായി വസ്ത്രധാരണം ചെയ്ത സ്ത്രീകളുടെ നേർക്കാണ് നടന്നിട്ടുള്ളതെന്നും അപ്പോൾ ഇതുതമ്മിൽ എന്താണ് ബന്ധമെന്നും ലേഖകൻ ചോദിക്കുന്നു.